പലിശനിരക്കിൽ മാറ്റമില്ല; 6.5 ശതമാനമായി തുടരും
മുംബൈ: റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. തുടർച്ചയായ ആറാം തവണയാണ് അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിക്കുന്നത്. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും പണപ്പെരുപ്പം നാല് ശതമാനത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് റിസർവ് ബാങ്ക് (ആർ.ബി.ഐ) തീരുമാനം. ഇതോടെ ബാങ്കുകൾ നൽകുന്ന വായ്പയുടെ പലിശയും നിലവിലെ നിരക്കിൽ തുടരും. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പലിശനിരക്ക് അവസാനമായിRead More →




