വളർച്ചാ ലക്ഷ്യം കുറച്ച് റിസർവ് ബാങ്ക്

കൊച്ചി: അടുത്ത സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ ലക്ഷ്യം റിസർവ് ബാങ്ക് ഏഴ് ശതമാനമായി കുറച്ചു. ഇക്കാലയളവിൽ 7.3 ശതമാനം വളർച്ച നേടുമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്. ഇന്നലെ പ്രഖ്യാപിച്ച ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ലെങ്കിലും നാണയപ്പെരുപ്പ നിയന്ത്രണ നടപടികളിൽ നിന്നും ഭാഗികമായി പിന്മാറുകയാണെന്നും സൂചനയുണ്ട്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും ക്രൂഡ് വിപണിയിലെ അനിശ്ചിതത്വവും ശക്തമാണെങ്കിലും നടപ്പു സാമ്പത്തിക വർഷം നാണയപ്പെരുപ്പം ലക്ഷ്യമിട്ടRead More →

എയര്‍ടെൽ അറ്റാദായം 54% വർധിച്ചു

മൂന്നാംപാദ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ അറ്റാദായത്തില്‍ 54 ശമതാനം വര്‍ധന രേഖപ്പെടുത്തി ഭാരതി എയര്‍ടെല്‍. സംയോജിത അറ്റാദായമാണ് 54 ശതമാനം വളര്‍ച്ചയോടെ 2442 കോടി രൂപയിലെത്തിയത്. ഉയര്‍ന്ന മൂല്യമുള്ള ഉപഭോക്താക്കളുടെ വളര്‍ച്ചയാണ്. 2023 ജനുവരിയില്‍ നിരക്ക് 56 ശതമാനം ഉയര്‍ത്തിയിരുന്നു. ഇതോടെ ഒരു മാസത്തെ സേവനത്തിന് എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ ചുരുങ്ങിയത് 155 രൂപ നല്‍കണം. മൊബൈല്‍ സേവന നിരക്കുകള്‍ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കമ്പനി സൂചിപ്പിച്ചു. ഇതുവരെ നടത്തിയRead More →

ബിഎസ്ഇ യുടെ ലാഭം 125% ഉയർന്നു

നടപ്പ് വർഷത്തെ മൂന്നാം പാദം ഫലങ്ങൾ പ്രഖ്യാപിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ). ഡിസംബർ പാദത്തിലെ എക്സ്ചേഞ്ചിന്റെ അറ്റാദായം 123.25 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 106.27 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ അറ്റാദായം 47.6 കോടി രൂപയായിരുന്നു. എക്സ്ചേഞ്ചിന്റെ വരുമാനം മുൻവർഷത്തെ 204 കോടി രൂപയിൽ നിന്നും 82.51 ശതമാനം ഉയർന്ന് 371.53 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. ഈ കാലയളവിലെ എബിറ്റ്ഡ (EBITDA) 92 കോടി രൂപയായിRead More →

ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയാക്കി ബൈജൂസ്

ബെംഗളുരു: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടയിലും ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയാക്കി ബൈജൂസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ശമ്പള വിതരണത്തിലും ബുദ്ധിമുട്ട് നേരിടുന്നത് വ്യക്തമാക്കിക്കൊണ്ടാണ് ഈ മാസത്തെ ശമ്പള വിതരണം നടന്നതെന്നാണ് റിപ്പോർട്ട്. ജനുവരി മാസത്തെ ശമ്പള വിതരണത്തിൽ നേരിടുന്ന ബുദ്ധിമുട്ട് വ്യക്തമാക്കുന്ന ബൈജൂസ് സ്ഥാപകനും ഉടമയുമായ ബെജു രവീന്ദ്രന്റ കത്ത് പുറത്ത് വന്നു. ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ ഇപ്രകാരമാണ് വിശദമാക്കുന്നത്. ജീവനക്കാരുടെ ക്ഷമയ്ക്കും മാറ്റങ്ങളെRead More →

ചൈനയിൽ വിശ്വാസം നഷ്ടപ്പെട്ട്‌ നിക്ഷേപകർ പിൻവാങ്ങുന്നു

ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ലോകത്തെ വളരുന്ന സാമ്പത്തിക ശക്തിയെന്ന ഖ്യാതികേട്ട ചൈനയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങിയതോടെയാണ് ലോക സമ്പദ്‌വ്യവസ്ഥ പുതിയൊരു അധ്യായം തുറക്കപ്പെടുന്നത്. ഈ പണം ഇന്ത്യയിലേക്കാണ് ഒഴുകുന്നതെന്നാണ് റിപ്പോർട്ടുകൾ. വാൾ സ്ട്രീറ്റ് ഭീമന്മാരായ ഗോൾഡ്മാൻ സാച്സ് ഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി തുടങ്ങിയവർ അടുത്ത പതിറ്റാണ്ടിലെ പ്രധാന നിക്ഷേപ കേന്ദ്രമായി അംഗീകരിക്കുന്നത് ഇന്ത്യയെയാണ്. ജപ്പാനിലെ യാഥാസ്ഥിതികരായ പരമ്പരാഗത റിട്ടെയ്ൽ നിക്ഷേപകർRead More →