ബോണസ് ഓഹരി നല്‍കാനൊരുങ്ങി മഹാരത്‌ന കമ്പനി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 12 നിശ്ചയിച്ചിരിക്കയാണ് മഹാരത്‌ന കമ്പനിയായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍. 1:3 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുക. നേരത്തെ 4.75 രൂപ ലാഭവിഹിതം നല്‍കാന്‍ ക്മ്പനി തയ്യാറായിരുന്നു. 1:3 അനുപാതത്തില്‍ അഥവാ 10 രൂപ മുഖവിലയുള്ള മൂന്ന് ഓഹരികള്‍ക്ക് സമാന വിലയില്‍ ഒരു ഓഹരി കമ്പനി ബോണസായി നല്‍കും. നിലവില്‍ കമ്പനി ഓഹരി 240.25 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരംRead More →

വെബ്‌ ബ്രൗസര്‍ വികസിപ്പിക്കുന്നതിന് കോടികള്‍ സമ്മാനം; കേന്ദ്രസര്‍ക്കാര്‍ ചലഞ്ചിന് തുടക്കം

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയുമായി മത്സരിക്കുന്ന തദ്ദേശീയ വെബ് ബ്രൗസര്‍ വികസിപ്പിക്കാന്‍ ഇന്ത്യ.ഇതിനായി ഇന്ത്യന്‍ വെബ് ബ്രൗസര്‍ ഡെവലപ്‌മെന്റ് ചലഞ്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ആരംഭിച്ചു. ആഗോള ഉപയോഗത്തിനായി ആഭ്യന്തര ബ്രൗസര്‍ സൃഷ്ടിക്കുക എന്നതാണ്  ചലഞ്ചിന്റെ പ്രാഥമിക ലക്ഷ്യം. ഇന്റഗ്രേറ്റഡ് കണ്‍ട്രോളര്‍ ഓഫ് സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റിസ് (സിസിഎ) ഇന്ത്യ റൂട്ട് സര്‍ട്ടിഫിക്കറ്റാണ് മത്സരം നടത്തുന്നത്. ചലഞ്ചിന് അരവിന്ദ് കുമാര്‍, കണ്‍ട്രോളര്‍ ഓഫ്Read More →

മ്യൂച്വൽ ഫണ്ട് എസ്.ഐ.പിയിൽ റെക്കോഡ്; ജൂലൈയിൽ 15,245 കോടി

ന്യൂഡൽഹി: മ്യൂച്വൽ ഫണ്ടിൽ പ്രതിമാസ നിക്ഷേപകരുടെ എണ്ണം വർധിക്കുന്നു. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി) വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപം ജൂലൈയിൽ റെക്കോഡ് തുകയായ 15,245 കോടിയിലെത്തി. 33 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് ജൂലൈയിൽ രജിസ്റ്റർ ചെയ്തതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ സി.ഇ.ഒ എൻ.എസ്. വെങ്കടേശ് അറിയിച്ചു. ചെറുകിട നിക്ഷേപകരുടെ മ്യൂച്വൽ ഫണ്ടിലുള്ള വർധിച്ച താൽപര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിമാസം 500Read More →

വിൽപ്പനയിൽ 50 ലക്ഷം കടന്ന് മാരുതി ട്രൂ വാല്യൂ

ന്യൂഡൽഹി: മാരുതി സുസുക്കി ട്രൂ വാല്യൂ 50 ലക്ഷം ഉപയോഗിച്ച കാറുകളുടെ വിൽപനയെന്ന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി അധികൃതർ അറിയിച്ചു. 2001ലാണ് മാരുതി പ്രീ-ഓൺഡ് കാർ (സെക്കൻഡ് ഹാൻഡ് കാർ) ബ്രാൻഡായ ‘ട്രൂ വാല്യൂ’ അവതരിപ്പിച്ചത്. 22 വർഷം വിജയകരമായി പൂർത്തിയാക്കിയതോടെ, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സെക്കൻഡ് ഹാൻഡ് കാർ ബ്രാൻഡായി ‘ട്രൂ വാല്യൂ’ മാറിയതായി മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടിവ് ഓഫിസർ, ശശാങ്ക് ശ്രീവാസ്തവ പ്രസ്താവനയിൽ പറഞ്ഞു.Read More →

കല്യാണ്‍ ജൂവലേഴ്സ് ഓഗസ്റ്റില്‍ പുതിയ 11 ഷോറൂമുകള്‍ തുറക്കുന്നു

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഓഗസ്റ്റില്‍ 11 പുതിയ ഷോറൂമുകള്‍ തുറക്കുന്നു. ആഗോളതലത്തിലുള്ള കല്യാണിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവിലാണ് തുറക്കുന്നത്. വിശ്വാസത്തോടും സുതാര്യതയോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാല്‍ അടയാളപ്പെടുത്തിയ കല്യാണിന്‍റെ മൂന്ന് പതിറ്റാണ്ട് നീണ്ട യാത്രയിലെ നാഴികക്കല്ലാണ് ജമ്മുവിലെ പുതിയ ഷോറൂം.  ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സാന്നിദ്ധ്യമുള്ള കല്യാണ്‍ ജൂവലേഴ്സിന് ഗള്‍ഫിലെ നാല് രാജ്യങ്ങളിലും ഷോറൂമുകളുണ്ട്. നിലവില്‍ തെക്കേയിന്ത്യയില്‍ 76 ഷോറൂമുകളും വടക്കേയിന്ത്യ, മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായി 48 ഷോറൂമുകളും പടിഞ്ഞാറന്‍Read More →