വിൽപ്പനയിൽ 50 ലക്ഷം കടന്ന് മാരുതി ട്രൂ വാല്യൂ

വിൽപ്പനയിൽ 50 ലക്ഷം കടന്ന് മാരുതി ട്രൂ വാല്യൂ

Spread the News

ന്യൂഡൽഹി: മാരുതി സുസുക്കി ട്രൂ വാല്യൂ 50 ലക്ഷം ഉപയോഗിച്ച കാറുകളുടെ വിൽപനയെന്ന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി അധികൃതർ അറിയിച്ചു. 2001ലാണ് മാരുതി പ്രീ-ഓൺഡ് കാർ (സെക്കൻഡ് ഹാൻഡ് കാർ) ബ്രാൻഡായ ‘ട്രൂ വാല്യൂ’ അവതരിപ്പിച്ചത്. 22 വർഷം വിജയകരമായി പൂർത്തിയാക്കിയതോടെ, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സെക്കൻഡ് ഹാൻഡ് കാർ ബ്രാൻഡായി ‘ട്രൂ വാല്യൂ’ മാറിയതായി മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടിവ് ഓഫിസർ, ശശാങ്ക് ശ്രീവാസ്തവ പ്രസ്താവനയിൽ പറഞ്ഞു. 281ലധികം നഗരങ്ങളിൽ ‘ട്രൂ വാല്യൂ’ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *