ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികള്‍ ക്രെഡിറ്റ് ചെയ്‌തു
മുംബൈ: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി ഓഹരികള്‍ യോഗ്യരായ ഓഹരിയുടമകളുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്‌തു.വ്യാഴാഴ്‌ച അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്‌ത ഓഹരികള്‍ ലിസ്റ്റിംഗിന് ശേഷം മാത്രമേ വ്യാപാരം ചെയ്യാനാകൂ. ജൂലായ് 20ന് മുമ്പ് റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങിയവര്‍ക്കാണ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ക്ക് അര്‍ഹതയുള്ളത്. റിലയന്‍സിന്റെ ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓരോ ഓഹരിയാണ് അനുവദിച്ചത്. ഓഗസ്റ്റ് 28ന് നടക്കുന്ന റിലയന്‍സ്Read More →





