ഓലയുടെ നഷ്ടം 3082 കോടി
August 11, 2023ന്യൂഡൽഹി: ഓൺലൈൻ ഗതാഗത സർവിസ് കമ്പനിയായ ഓല കാബ്സ് 2021-22 സാമ്പത്തിക വർഷത്തിലും വൻ നഷ്ടത്തിൽ. ഓലയുടെ മാതൃകമ്പനിയായ അനി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നഷ്ടം ഈ കാലയളവിൽ 3,082 കോടി രൂപയായാണ് വർധിച്ചത്. മുൻ വർഷത്തേക്കാൾ 132 ശതമാനം കൂടുതലാണിത്. അതേസമയം, 2021-22 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വരുമാനം 1,350 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 49 ശതമാനം വർധനവാണ് വരുമാനത്തിലുണ്ടായത്. ഇന്ത്യ, ആസ്ട്രേലിയ, ന്യൂസിലൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിലെ 250ലധികം നഗരങ്ങളിൽ ഓല കാബ്സ് പ്രവർത്തിക്കുന്നുണ്ട്.