2000 രൂപ നോട്ടുകളിൽ 72 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ
ന്യൂഡൽഹി: 2000 രൂപ നോട്ടുകളിൽ 72 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ. 2.62 ലക്ഷം കോടിയുടെ നോട്ടുകളാണ് ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുകയോ മാറിയെടുക്കുകയോ ചെയ്തതെന്ന് ആർ.ബി.ഐ വ്യക്തമാക്കി. മെയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം ആർ.ബി.ഐ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 30നകം നോട്ടുകൾ പൊതുജനങ്ങൾക്ക് ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാമെന്ന് ആർ.ബി.ഐ അറിയിച്ചിരുന്നു. മെയ് 23 മുതൽ നോട്ടുകൾ മാറിയെടുക്കാമെന്നാണ് ആർ.ബി.ഐ അറിയിച്ചത്. നോട്ടുകൾ മാറുന്നത് മൂലം ബാങ്കുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റാതിരിക്കാൻRead More →



