ഷാര്‍ജയില്‍ പുതിയ വാഹന പരിശോധന രജിസ്‌ട്രേഷന്‍ കേന്ദ്രം തുറന്നു

ദുബായ്: ഷാര്‍ജയിലെ അബൂ ഷഗാറയില്‍ തസ്ജീല്‍ പുതിയ വാഹന പരിശോധന രജിസ്‌ട്രേഷന്‍ കേന്ദ്രം തുറന്നു. ഷാര്‍ജ പൊലീസുമായി സഹകരിച്ചാണ് നടപടി. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴിനും രാത്രി ഒമ്പതിനുമിടയില്‍ വാഹന പരിശോധനയും രജിസ്‌ട്രേഷനും ഈ കേന്ദ്രത്തില്‍ നടത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തസ്ജീലിന്റെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെയും പുതിയ സേവനങ്ങള്‍ ആരംഭിക്കാനുള്ള നടപടികളുടെയും ഭാഗമായാണ് ഷാര്‍ജയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ദുബായ്ക്ക് പുറത്തേക്ക് ശൃംഖല വ്യാപിപ്പിക്കാനും യു.എ.ഇയില്‍ ആകമാനംRead More →

പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങി മിത്സുബിഷി പജേറോ സ്‌പോര്‍ട്

ഔട്ട്‌ലാന്‍ഡറിന് പിന്നാലെ പജേറോ സ്‌പോര്‍ടിനെ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ മിത്സുബിഷി മൂന്നാംതലമുറ പജേറോ സ്‌പോര്‍ട്ടിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് കമ്പനി വക്താവ് പറയുന്നത്. അടുത്തവര്‍ഷം ആദ്യപാദം എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ പൂര്‍ണ്ണ ഇറക്കുമതി മോഡലായാകും പജേറോ സ്‌പോര്‍ട് വിപണിയില്‍ എത്തുക. നാലു വീല്‍ ഡ്രൈവും പ്രത്യേക ഓഫ്‌റോഡ് മോഡും പുതിയ പജേറോ സ്‌പോര്‍ടിന്റെ പ്രധാന വിശേഷങ്ങളാണ്. വലിയ ഗ്രില്ലും മൂര്‍ച്ച അനുഭവപ്പെടുന്ന ഹെഡ്‌ലാമ്പുകളും പുതിയRead More →

ബുദ്ധിവികാസത്തിന് കാടമുട്ട

കോഴിമുട്ടയെക്കാള്‍ ഗുണം ഏറുമെന്നതിനാല്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഭവമാണ് കാടമുട്ട. കോഴിമുട്ടയെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ പ്രോട്ടീനും ഇരുമ്പും ഇതിലുണ്ട്. ഒരു കാടമുട്ടയില്‍ നിന്ന് 71 കലോറി ഊര്‍ജ്ജവും ആറ് ഗ്രാം പ്രോട്ടീനും ലഭിക്കുന്നു. കാടമുട്ടയില്‍ കൂടുതലുള്ളത് നല്ല കൊഴുപ്പാണ്. വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സാന്നിദ്ധ്യം രക്തം വര്‍ദ്ധിപ്പിക്കാനും രക്തക്കുഴലുകളുടെ ആരോഗ്യത്തിനും സഹായിക്കും. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കാടമുട്ടയ്ക്കുണ്ട്. ഒന്‍പത് മാസം മുതല്‍ ഒരു വയസുവരെയുള്ള കുട്ടികള്‍ക്ക്Read More →

വാഗമണില്‍ അലിഞ്ഞ് ചേരാം

വാഗമണ്ണിന്റെ പ്രകൃതിരമണീയതയും കോടമഞ്ഞിന്റെ കുളിര്‍മ്മയും തന്നെയാണ് സഞ്ചാരികളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലിമയുള്ള മലനിരകളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സൗന്ദര്യം യാത്രക്കാരുടെ മനസിനെ കുളിര്‍പ്പിക്കും. സമുദ്രനിരപ്പില്‍ നിന്നും 3000 ലേറെ അടിയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ കോട്ടയം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. 20 ഡിഗ്രി സെല്‍ഷ്യസിനും താഴെയാണിവിടത്തെ താപനില. വന്യമായ ആകര്‍ഷകത്വമാണ് വാഗമണ്‍ മലനിരകള്‍ക്കുള്ളത്. പച്ചപ്പട്ടണിഞ്ഞ മൊട്ടക്കുന്നുകളും,Read More →

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ജഡായുപ്പാറ

വിശ്വാസവും പുരാണവും കൗതുകവും നിറഞ്ഞു നില്‍ക്കുന്നിടമാണ് കൊല്ലം ജില്ലയിലെ ജഡായുപ്പാറ. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ഒരിക്കലും നിങ്ങളുടെ യാത്രാലിസ്റ്റില്‍ നിന്നും ജഡായുപ്പാറയെ ഒഴിവാക്കരുത്. ഐതിഹ്യങ്ങളുടെ കെട്ടുപേറുന്ന ജഡായുപ്പാറ നിങ്ങളെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും. രാമായണത്തിലെ വിഖ്യാതമായ പക്ഷിരാജന്‍ ജഡായു രാവണന്റെ വില്ലുകൊണ്ട് വീണത്‌ ഈ പാറയുടെ മുകളിലാണെന്നാണ് ഐതീഹ്യം. ജഡായു വീണുകിടക്കുന്ന മാതൃകയിലാണ് ശില്പം നിര്‍മ്മിച്ചിരിക്കുന്നത്. അതോടൊപ്പം നിരവധി സാഹസിക സഞ്ചാരത്തിനുള്ള സംവിധാനങ്ങളും കൂട്ടിയിണക്കിയതാണ് ജഡായു നേച്ചര്‍ പാര്‍ക്ക്. ജഡായു എര്‍ത്‌സ്Read More →