ഇലക്ട്രിക് കാറുകളുമായി ടെക്നോപാര്‍ക്കിലെ ഐ.ടി. കമ്പനിയായ അലിയാന്‍സ്

കേരളത്തിലാദ്യമായാണ് ഇലക്ട്രിക് ടാക്സി സര്‍വീസ് നടത്തുന്നത്.ടെക്നോപാര്‍ക്കിനകത്തായി അഞ്ചു ഓഫീസുകളാണ് അലിയാന്‍സിനുള്ളത്. ഒരു ഓഫീസില്‍നിന്ന് മറ്റൊന്നിലേക്ക് ജീവനക്കാരെ കൊണ്ടു പോകുന്നതിനാണ് ഇലക്ട്രിക് കാറുകള്‍ കൂടുതലായി ഉപയോഗിക്കുക. തൊണ്ണൂറിലേറെ കാബുകളാണ് ജീവനക്കാര്‍ക്കായി ടെക്നോപാര്‍ക്കിലുള്ളത്. അഞ്ചു കാബുകളാണ് ആദ്യ ഘട്ടമായി കമ്പനി ഉപയോഗിക്കുന്നത്. ടെക്നോപാര്‍ക്ക് കാമ്പസില്‍ തന്നെ കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി ഒരു ചാര്‍ജിങ് പോയിന്റുണ്ട്. ഈ ക്വിക്ക് ചാര്‍ജറില്‍ 90 മിനിറ്റ് മതി ചാര്‍ജാവാന്‍. എട്ടു ലക്ഷ രൂപ ചെലവിലാണ് ചാര്‍ജിങ് സ്റ്റേഷന്‍Read More →

തൊഴില്‍ പരസ്യങ്ങളില്‍ ലിംഗവിവേചനം നടത്തിയെന്നാരോപിച്ച് ഫെയ്സ്ബുക്ക് ഉള്‍പ്പടെ പത്തോളം തൊഴില്‍ ദാതാക്കള്‍ക്കെതിരെ കേസ്. വിവിധ തസ്തികകളിലേക്ക് സ്ത്രീകളേയും പുരുഷന്മാരെയും വെവ്വേറെ ലക്ഷ്യം വെച്ച് പരസ്യം നല്‍കിയതിനാണ് കേസ്. ഫെയ്സ്ബുക്കിന്റെ പരസ്യ വിതരണ സംവിധാനം വഴി നല്‍കിയ പരസ്യങ്ങള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനാണ് ഫെയ്സ്ബുക്കിനെതിരെ യുഎസ് ഈക്വല്‍ എംപ്ലോയ്മെന്റ് ഓപ്പര്‍ച്ചൂനിറ്റി കമ്മീഷന് പരാതി നല്‍കിയത്.യൂണിയന് പുറമെ മൂന്ന് വനിതാ തൊഴിലാളികള്‍, അമേരിക്കയിലെ കമ്മ്യൂണിക്കേഷന്‍ ജീവനക്കാര്‍ എന്നിവരാണ് പരാതിയില്‍Read More →

പിഎന്‍ബി, ഓറിയെന്റല്‍ ബാങ്ക് , ആന്ധ്ര ബാങ്ക് എന്നിവയെ ലയിപ്പിക്കാന്‍ നീക്കം

പൊതുമേഖലയിലെ മറ്റൊരു ബാങ്ക് ലയനത്തിനുകൂടി കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയെന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ആന്ധ്ര ബാങ്ക് എന്നിവയെ ലയിപ്പിച്ച് ഒന്നാക്കാനാണ് ആലോചന. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനം പ്രഖ്യാപിച്ചതിനുപിന്നാലെയാണ് മറ്റ് മൂന്നു ബാങ്കുകള്‍ കൂടി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഡിസംബര്‍ 31 നുമുന്‍പ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് വന്‍കിട ബാങ്കുകളുടെ എണ്ണം കുറച്ച്Read More →

പെട്രോളിന് വീണ്ടും വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 11 പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.69 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. ഇത് മൂന്നാം ദിവസമാണ് ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നത്. കൊച്ചിയില്‍ പെട്രോളിന് 84.20 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.57 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില.Read More →

നോക്കിയ 5.1 പ്ലസ് ഉടന്‍ ഇന്ത്യയിലെത്തും

നോക്കിയ 5.1 പ്ലസ് സെപ്റ്റംബര്‍ 24ന് ഇന്ത്യയിലെത്തും. ഫ്ളിപ്കാര്‍ട്ടിലും നോക്കിയ ഓണ്‍ലൈന്‍ സ്റ്റോറുകളിലുമാണ് ഫോണ്‍ ലഭിക്കുക. 16,700 രൂപയുമാണ് ഫോണിന് വില വരുന്നത്. 1520×720 പിക്സലില്‍ 5.86 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന്. 3 ജിബി റാം 32 ജിബി സ്റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 13 എംപി 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഉള്ളത്. 8 എംപി ഫ്രണ്ട്Read More →