അന്ന് സചിൻ ബൻസാൽ, ഇപ്പോൾ ബിന്നി ബൻസാലും ഫ്ലിപ്കാർട്ടിൽ ഓഹരികൾ പൂർണ്ണമായും വിറ്റഴിച്ച് ഇ കൊമേഴ്‌സ് സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങി; ഇനിയെല്ലാം വാൾമാർട്ടിന്

ഫ്ലിപ്കാർട്ടിന്റെ സഹസ്ഥാപകൻ ബിന്നി ബൻസാലും ഓഹരികൾ പൂർണ്ണമായും വിറ്റഴിച്ച് ഇ കൊമേഴ്‌സ് സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങി. ബിന്നിക്കൊപ്പം ആദ്യകാല നിക്ഷേപകരിലൊരാളായ ആക്സെലും യുഎസ് ആസ്ഥാനമായുള്ള ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റും ഫ്ലിപ്കാർട്ടിൽ നിന്നിറങ്ങിയിട്ടുണ്ട്. മൂവരും അവരുടെ ഓഹരികൾ വാൾമാർട്ടിന് വിറ്റു. 2018-ൽ മറ്റൊരു സഹസ്ഥാപകനായ സചിൻ ബൻസാലും ഫ്ലിപ്കാർട്ട് വിട്ടിരുന്നു. അന്ന് കമ്പനിയുടെ 77 ശതമാനം ഓഹരികൾ വാൾമാർട്ടിന്​ വിറ്റതിന്​ പിന്നാലെയായിരുന്നു പടിയിറക്കം. എന്നാൽ, ഇടപാടിന്​ ശേഷവും തന്റെ ഓഹരിയുടെ ഒരുRead More →

അജ്‌മൽബിസ്മിയിൽ 1 കിലോ സ്വർണം ബമ്പർ സമ്മാനവുമായി നല്ലോണം പൊന്നോണം ഓഫർ

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്മിയുടെ ഇലക്ട്രോണിക്സ് , ഹൈപ്പർ വിഭാഗങ്ങളിൽ 1 കോടിയിൽ പരം രൂപയുടെ സമ്മാനങ്ങളുമായി നല്ലോണം പൊന്നോണം. ഓഫർ കാലയളവിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ 1 കിലോ സ്വർണം ബമ്പർ സമ്മാനമായി നേടാവുന്നതാണ് , കൂടാതെ മറ്റനേകം ഉറപ്പായ സമ്മങ്ങളുമുണ്ട് .കാർഡ് പർച്ചേയ്‌സുകൾക്ക് 10000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഒപ്പം 20000 രൂപ വരെയുള്ള എക്സ്ചേഞ്ച് ആനുകൂല്യങ്ങളും നേടാവുന്നതാണ് .ഫിനാൻസ് പർച്ചേയ്‌സുകൾക്ക്Read More →

ഏറ്റവും മികച്ച ശമ്പളം നൽകുന്ന ടെക് കമ്പനികളുടെ കൂട്ടത്തിലേക്ക് ഗൂഗിളും

ഏറ്റവും മികച്ച ശമ്പളം നൽകുന്ന ടെക് കമ്പനികളുടെ കൂട്ടത്തിലേക്ക് ഗൂഗിളും. ഗൂഗിൾ തന്റെ ജീവനക്കാർക്ക് ഉയർന്ന ശമ്പളം നല്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിലാണ് പറയുന്നത്. ബിസിനസ് ഇൻസൈഡറാണ് ഗൂഗിളിന്റെ ശമ്പളം പുറത്തുവിട്ടിരിക്കുന്നത്. 2022 ൽ ആളുകൾക്ക് നഷ്ടപരിഹാരമായി ശരാശരി 279,802 ഡോളർ ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.ഗൂഗിൾ ജീവനക്കാർക്കിടയിൽ പങ്കിട്ട ഒരു ഇന്റേണൽ സ്‌പ്രെഡ്‌ഷീറ്റ് ഉദ്ധരിച്ച ഉറവിടം അനുസരിച്ചാണ് കമ്പനിയുടെ വിവിധ തസ്തികകൾക്കുള്ള ശമ്പള സ്‌കെയിൽ പുറത്തു വന്നത്. ഗൂഗിളിൽ ഏറ്റവുംRead More →

എറണാകുളം തോപ്പുംപടിയില്‍ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ തുറന്നു

എറണാകുളം തോപ്പുംപടിയില്‍ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ തുറന്നു. കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ ഉദ്ഘാടനം ചെയ്തു. ലോകോത്തര ബ്രാന്‍ഡുകളുടെ ടിവി, വാഷിങ് മഷിന്‍, റഫ്രിജറേറ്റര്‍, മൊബൈല്‍ഫോണ്‍, ലാപ് ടോപ്, എസി, ടാബ്ലെറ്റ്, കിച്ചന്‍ അപ്ലൈയന്‍സസ്, അക്സസറീസ്, സിസിടിവി ക്യാമറ തുടങ്ങിയവയെല്ലാം സ്റ്റോറില്‍ ഉണ്ട്. ഇലക്ട്രോണിക്സ് ഉപകരണങ്ങളും, ഡിജിറ്റല്‍ ഗാഡ്ജെറ്റുകളുമെല്ലാം മികച്ച ഓഫറുകളോടെ മൈജി ഫ്യൂച്ചറില്‍ നിന്ന് വാങ്ങാം.Read More →

കുത്തനെ ഉയര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി

ന്യൂഡല്‍ഹി: സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരികള്‍ വെള്ളിയാഴ്ച വ്യാപാരത്തില്‍ കുത്തനെ ഉയര്‍ന്നു. ഇതോടെ തുടര്‍ച്ചയായ അഞ്ചാം സെഷനിലും നേട്ടം വര്‍ദ്ധിപ്പിക്കാന്‍ സ്റ്റോക്കിനായി. ഓഹരി 10 ശതമാനം ഉയര്‍ന്ന് 207.55 രൂപയിലെത്തുകയായിരുന്നു. ഒടുവില്‍ 9.41 ശതമാനം ഉയര്‍ന്ന് 206.45 രൂപയിലായിരുന്നു ക്ലോസിംഗ്. ബിഎസ്ഇയില്‍ ഏകദേശം 26.89 ലക്ഷം ഓഹരികള്‍ കൈമാറ്റം ചെയ്തു. രണ്ടാഴ്ചത്തെ ശരാശരി, 6.71 ലക്ഷം ഓഹരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാലിരട്ടി കൂടുതല്‍. ഇന്നത്തെ ക്ലോസിംഗ് വിലയായ 206.45 രൂപയില്‍,Read More →