പോണ്‍സി ആപ്പുകളെ നിയന്ത്രിക്കാന്‍ റെഗുലേറ്ററി സംവിധാനം

ന്യൂഡല്‍ഹി: പോണ്‍സി ആപ്ലിക്കേഷനുകള്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്രസര്‍ക്കാറും വിവര സാങ്കേതിക മന്ത്രാലയവും റിസര്‍വ് ബാങ്കും ഒരുമിക്കുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഞായറാഴ്ച അറിയിച്ചതാണിത്. കുറഞ്ഞ റിസ്‌ക്കും ഉയര്‍ന്ന വരുമാനവും വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് ആപ്പുകളാണ് പോണ്‍സി ആപ്പുകള്‍. പോന്‍സി സ്‌ക്കീം സൂത്രധാരന്മാരുടെ പ്രധാന ലക്ഷ്യമാണ് ക്രിപ്റ്റോ. പുതിയ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് നിലവിലുള്ള നിക്ഷേപകര്‍ക്ക് പണം നല്‍കുന്ന ക്രിപ്റ്റോ നിക്ഷേപ തട്ടിപ്പുകളാണ് ക്രിപ്റ്റോ പോന്‍സി സ്‌കീമുകള്‍. ഗൂഗിളുംRead More →

അമൃത ആശുപത്രി പാര്‍കിന്‍സണ്‍സ് രോഗിയില്‍ കേരളത്തിലെ ആദ്യത്തെ ഡിബിഎസ് പ്രക്രിയ നടത്തി

കൊച്ചി: അമൃത ആശുപത്രി ആറുപതു വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയില്‍ കേരളത്തിലെ ആദ്യത്ത ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആശുപത്രിയിലള്ള പുതിയ സെന്‍സിങ് എനേബിള്‍ഡ് ഡയറക്ഷണല്‍ സംവിധാനവും ആധുനീക ബ്രെയിന്‍ സെന്‍സിങ് സംവിധാനമുള്ള ന്യൂറോസ്റ്റിമുലേറ്ററും സംയോജിപ്പിച്ചാണ് കേരളത്തില്‍ ആദ്യമായി നടപ്പാക്കുന്ന ഈ പ്രക്രിയ സാധ്യമാക്കിയത്. രോഗിയുടെ ജീവിത നിലവാരത്തില്‍ ഗണ്യമായ മെച്ചപ്പെടലും ഇപ്പോള്‍ ദൃശ്യമാണ്.   ചികില്‍സയുണ്ടെങ്കിലും പ്രായത്തിനനുസരിച്ച് പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ വര്‍ധിക്കുകയാണു ചെയ്യുന്നത്. രോഗംRead More →

കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ട്ടി ക​ല​ർ​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മെ​ന്ന് ഐ​സി​എം​ആ​ർ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ട്ടി ക​ല​ർ​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മെ​ന്ന് ഐ​സി​എം​ആ​ർ.കൊ​വാ​ക്സി​നും, കൊ​വി​ഷീ​ൽ​ഡും കൂ​ട്ടി ക​ല​ർ​ത്താ​മെ​ന്നും ഇ​തി​ന് ഫ​ല​പ്രാ​പ്തി കൂ​ടു​ത​ലാ​ണെ​ന്നുമാണ് ഐ​സി​എം​ആ​ർ അ​റി​യി​ച്ചിരിക്കുന്നത്.സീ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കൊ​വൊവാ​ക്‌​സിന്‍ ഒ​ക്ടോ​ബ​റോ​ടെ രാ​ജ്യ​ത്ത് ന​ല്‍​കി തു​ട​ങ്ങാ​നാ​കു​മെ​ന്ന് സി​ഇ​ഒ അ​ധ​ര്‍ പു​നെ​വാ​ല അ​റി​യി​ച്ചു.കു​ട്ടി​ക​ള്‍​ക്കു​ള്ള വാ​ക്‌​സീ​ന്‍ അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യ പ​കു​തി​യി​ല്‍ ന​ല്‍​കാ​നാ​കു​മെ​ന്നും അ​ധ​ര്‍ പു​നെ​വാ​ല പ​റ​ഞ്ഞു.Read More →

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ആകെ മരണം 16,837

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14Read More →

ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു

കൊച്ചി: ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു. ഗോദ്‌റെജ് ഉപഭോക്താക്കള്‍ക്ക് ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണമോ ഡയമണ്ടോ ബമ്പര്‍ സമ്മാനമായി ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്. ഇതിനു പുറമെ ആകര്‍ഷകമായ വായ്പാ പദ്ധതികള്‍, ദീര്‍ഘിപ്പിച്ച വാറണ്ടി, ആറായിരം രൂപ വരെയുള്ള ക്യാഷ് ബാക്ക് തുടങ്ങിയവയും അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സ്പര്‍ശന രഹിത സംവിധാനമാണ്Read More →