ന്യൂഡല്‍ഹി: 2,000 രൂപ നോട്ടുകള്‍ കൈമാറാന്‍ ഫോറമോ തിരിച്ചറിയല്‍ രേഖയോ അഭ്യര്‍ത്ഥന സ്ലിപ്പോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഒരു തവണ പിന്‍വലിക്കാന്‍ സാധിക്കുന്ന പരമാവധി തുക 20,000 രൂപ ആയിരിക്കും. ”കൈമാറ്റ സമയത്ത് ടെന്‍ഡറര്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കേണ്ടതില്ല.” പൂരിപ്പിക്കേണ്ട ഫോമിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെയാണ് വിശദീകരണം. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ ബാങ്ക് ഓഫ് ഇന്ത്യ മെയ് 19 ന് അറിയിച്ചിരുന്നു.Read More →

ന്യൂഡല്‍ഹി: വെള്ളിയാഴ്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്ത പെന്നിസ്റ്റോക്കാണ് ഇഎല്‍ ഫോര്‍ജിന്റേത്. മികച്ച ത്രൈമാസ, വാര്‍ഷിക ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഓഹരിയെ ഉയര്‍ത്തിയത്. നാലാംപാദത്തില്‍ അറ്റ വില്‍പന 62.02 ശതമാനവും അറ്റാദായം 103 ശതമാനവും വര്‍ദ്ധിച്ചു.വാഹന ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. വിപണി മൂല്യം 21.34 കോടി രൂപ. കഴിഞ്ഞ 5 ദിവസത്തില്‍ 1.39 ശതമാനവും 6 മാസത്തില്‍ 40 ശതമാനവുമാണ് ഓഹരി ഉയര്‍ന്നത്.നിലവിലെ വില 10.50 രൂപ.Read More →

ന്യൂഡൽഹി: 2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും ഫോമോ സ്ലിപ്പോ ആവശ്യമുണ്ടോ എന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പുതിയ മാർഗനിർദേശം പുറത്തിറക്കി. എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ 2000ത്തിന്‍റെ നോട്ടുകൾ മാറ്റി നൽകാമെന്ന് എസ്.ബി.ഐ ബ്രാഞ്ചുകൾക്ക് നൽകിയ മാർഗനിർദേശത്തിൽ പറയുന്നു. ഇതിന് തിരിച്ചറിയൽ രേഖകളും ആവശ്യമില്ല.  20,000 രൂപ വരെയുള്ള 2,000 നോട്ടുകൾ ഒരേസമയം നിക്ഷേപിക്കുകയോ മാറ്റുകയോ ചെയ്യാം. നിരോധിച്ച നോട്ടുകൾRead More →

ന്യൂഡല്‍ഹി: 2000 രൂപ നോട്ടിന്റെ പിന്‍വലിക്കല്‍ കള്ളപ്പണ ഇടപാടുകാര്‍ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. നികുതിയടക്കാത്ത തുക അധികവും സൂക്ഷിച്ചിരിക്കുന്നത് 2000 രൂപ നോട്ടിലാണെന്ന് ഈയിടെ നടന്ന ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റെയ്ഡുകള്‍ വ്യക്തമാക്കുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് പിടിച്ചെടുത്ത പണത്തിന്റെ 43.22 ശതമാനവും 2,000 രൂപ നോട്ടുകളാണ് എന്നാണ്. 2020 സാമ്പത്തിക വര്‍ഷത്തിലെ കണക്കാണിത്. 2018 ല്‍ 2000 രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തതിന്റെ 67.91 ശതമാനമായിരുന്നു.ബാങ്കുകളില്‍ ഉയര്‍ന്ന മൂല്യമുള്ളRead More →

150 ലേറെ തൊഴിലവസരങ്ങൾ കൊച്ചി: ഓട്ടോമോട്ടീവ് രംഗത്തെ മുൻനിര ബ്രാൻഡായ ആക്സിയ ടെക്നോളജിസ് കൊച്ചിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലാണ് ആക്സിയയുടെ ആസ്ഥാനം. കൊച്ചിയിലെ പുതിയ ഓഫീസ് ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിലാണ്. 150 പുതിയ തൊഴിലവസരങ്ങൾ കൊച്ചിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. 2 പ്രൊജക്ടുകളിലാണ് കൊച്ചിയിൽ കമ്പനി ആദ്യ ഘട്ടത്തിൽ കേന്ദ്രീകരിക്കുക. എൻജിനിയറിങ് ബിരുദധാരികളെ വിവിധ തസ്തികകളിൽ നിയമിക്കും. ഓട്ടോമോട്ടിവ് സോഫ്റ്റ് വെയർ ഉയർന്ന ആവശ്യകതയുള്ള മേഖലയാണ്. ബിഎംഡബ്ലിയൂRead More →