കുതിപ്പ് തുടർന്ന് അദാനി ഓഹരികൾ; തുണയായത് സുപ്രീംകോടതി സമിതിയുടെ ക്ലീൻ ചിറ്റ്
മുംബൈ: ഓഹരിവിപണിയിൽ രണ്ടാം ദിനവും കുതിപ്പ് തുടർന്ന് അദാനി ഗ്രൂപിന് കീഴിലെ കമ്പനികൾ. അദാനി എന്‍റർപ്രൈസാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. 13 ശതമാനത്തോളം ഉയർന്നാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ, ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി സമിതി ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഓഹരികൾ മുന്നേറ്റം തുടങ്ങിയത്. അദാനി വിൽമർRead More →


