ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ലാര്‍ജ്ക്യാപ് ലോഹ ഓഹരി
ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 2 നിശ്ചയിച്ചിരിക്കയാണ് എപിഎല്‍ അപ്പോളോ ട്യൂബ്സ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ അഥവാ 250 ശതമാനമാണ് ലാഭവിഹിതം. ഒന്നാംപാദത്തില്‍ 193.62 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 60.45 ശതമാനം കൂടുതല്‍. വരുമാനം 32.48 ശതമാനമുയര്‍ന്ന് 4566.57 കോടി രൂപയായപ്പോള്‍ ഇബിറ്റ 58.42 ശതമാനം ഉയര്‍ന്ന് 307.23 കോടി രൂപ. വില്‍പന അളവ്Read More →





