പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരി

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഇന്ത്യയുടെ ബസുമതി അരി കയറ്റുമതിക്ക് കനത്ത തിരിച്ചടി. രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ ഏകദേശം 60,000 ടൺ ബസുമതി അരി കെട്ടിക്കിടക്കുന്നതായാണ് വിവരം. യുദ്ധസാഹചര്യത്തിൽ ചരക്കുനീക്കത്തിനുള്ള കപ്പൽക്കൂലി ഉയർന്നതും കപ്പലുകളുടെ അഭാവവുമാണ് പ്രതിസന്ധിക്ക് പിന്നിലെന്ന് ഇന്ത്യൻ റൈസ് എക്സ്‌പോർട്ടേഴ്‌സ് ഫെഡറേഷൻ (ഐ.ആർ.ഇ.എഫ്.) അറിയിച്ചു. പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ അരി കയറ്റുമതിയിൽ 90 ശതമാനവും ബസുമതിയാണ്. പ്രതിവർഷം ഏകദേശം 25,000 കോടി രൂപയുടെ ബസുമതി അരിയാണ് ഇന്ത്യ ഇവിടേക്ക്Read More →

പ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ അലയടികൾ രാജ്യത്തെ രാസവളം ഉത്പാദന മേഖലയിലും പ്രതിഫലിക്കുന്നു. യുദ്ധം മൂലം യൂറിയ ഉൾപ്പെടെയുള്ള രാസവളങ്ങളുടെ ഉത്പാദനത്തിന് ആവശ്യമായ ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി.)ത്തിന്റെ വരവ് കുറഞ്ഞതാണ് തിരിച്ചടിയാകുന്നത്. ഖത്തർ സർക്കാരിന് കീഴിലുള്ള പെട്രോളിയം കമ്പനിയായ ഖത്തർ എനർജിയിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള പ്രകൃതിവാതകത്തിന്റെ വലിയൊരു പങ്കെത്തുന്നത്. തങ്ങളുടെ ഊർജ പ്ലാന്റുകൾക്ക് നേരേ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായതോടെ ഖത്തർ എനർജി ഉത്പാദനം നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ ഖത്തറിൽ നിന്ന് കരാർ പ്രകാരമുള്ളRead More →

സിം-ബൈന്‍ഡിംഗ് തിരിച്ചടിയാകുമോ?

ഈ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ് സിം-ബൈന്‍ഡിംഗ് നിർദേശം. ടെലികോം കമ്പനികളോട് കേന്ദ്രസർക്കാർ മൂന്ന് മാസം മുമ്പേ ആവശ്യപ്പെട്ടിരുന്ന കാര്യം ഇപ്പോൾ നടപ്പാക്കാൻ ആരംഭിച്ചിരിക്കുന്നു. ആക്റ്റിവായ സിം കാര്‍ഡ് ഫോണിലില്ലാതെ മെസേജിംഗ് ആപ്പുകള്‍ ഇനി ഇന്ത്യയില്‍ പ്രവര്‍ത്തനരഹിതമാകും. രാജ്യത്ത് സിം-ബൈന്‍ഡിംഗ് നിര്‍ബന്ധമാക്കുന്ന പ്രക്രിയ ആരംഭിച്ചതോടെയാണിത്. ഇതോടെ വാട്‌സ്ആപ്പ്, ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ആപ്പുകള്‍ ഇനി മുതല്‍ ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ ഈ ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്‌ത സിംRead More →

വാഴക്കുളം പൈനാപ്പിൾ കപ്പല്‍ മാർഗം ദുബായിലെത്തി

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെയിലും വാഴക്കുളം പൈനാപ്പിള്‍ അഞ്ചുദിവസം വൈകി കപ്പല്‍ മാർഗം കേടുപാടില്ലാതെ ദുബായിലെത്തി. രണ്ടാം കയറ്റുമതിയും വിജയമായതോടെ കർഷകർ ഹാപ്പി. കഴിഞ്ഞ 22ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ 28ന് ദുബായ് ജബേല്‍ അലി തുറമുഖത്ത് എത്തേണ്ടിയിരുന്നതാണ്. യുദ്ധം മൂലം അടച്ചിട്ടിരുന്ന തുറമുഖം തുറന്നതോടെ ഇന്നലെ രാവിലെ കപ്പല്‍ തീരത്തണഞ്ഞു. കണ്ടെയ്‌നറിലെ പൈനാപ്പിള്‍ പഴുത്തു തുടങ്ങിയെന്നും കേടുപാടില്ലെന്നും ദുബായിലെ പ്രതിനിധി അറിയിച്ചെന്ന് കർഷകൻ പവല്‍ കെ. എല്‍ദോ കേരളകൗമുദിയോട്Read More →

മാരുതി സുസൂക്കി കാറുകളുടെ വില വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിക്കുന്നതിനാല്‍ മാരുതി സുസുക്കി ഇന്ത്യ വൈകാതെ വാഹനവില ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ എച്ച്.എസ്.ബി.സി. ചെലവ് കൂടുന്നതിന്റെ സമ്മര്‍ദ്ദം ലാഭമാര്‍ജിനുകളെ ബാധിക്കാം. അത് വിലവര്‍ധനവിലേക്ക് നയിക്കും. ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാരുതി ഓഹരിയുടെ ലക്ഷ്യവില താഴ്ത്തി നിശ്ചയിച്ചിരിക്കുകയാണ് എച്ച്.എസ്.ബി.സി. അപ്പോള്‍ മറ്റൊരു ചോദ്യവും ഉയരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ കമ്പനിക്ക് വില കൂട്ടേണ്ടി വന്നാല്‍ മറ്റുള്ളവരും ആ വഴി തന്നെ പിന്തുടരുകയില്ലേ? ജി.എസ്.ടിRead More →