ആറുമാസം 1.395 ലക്ഷംകോടി; കുതിച്ചുയർന്ന് എണ്ണേതര വിദേശ വ്യാപാരം
ദുബൈ: എണ്ണേതര വിദേശ വ്യാപാരത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് രാജ്യം. ഈ വർഷം ആദ്യ ആറുമാസത്തെ കണക്കുകൾ പ്രകാരം വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കിലാണ് വ്യാപാരം എത്തിനിൽക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ‘എക്സ്’ അക്കൗണ്ട് വഴി ഇക്കാര്യം വെളിപ്പെടുത്തിയത്. ആറുമാസം 1.395 ലക്ഷംകോടി ദിർഹത്തിന്റെ വ്യാപാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പ് ഒരു വർഷം മുഴുവൻ രേഖപ്പെടുത്തിയRead More →
