അദാനി പവറിന്റെ ലാഭത്തിൽ കുത്തനെ ഇടിവ്
അഹമ്മദാബാദ്: അദാനി ഗ്രൂപ്പിന് കീഴിലെ പ്രധാന കമ്പനികളിലൊന്നായ അദാനി പവറിൻ്റെ അറ്റാദായത്തിൽ വൻ ഇടിവ്. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫല റിപ്പോർട്ട് അനുസരിച്ച് അറ്റാദായം 50 ശതമാനം കുറഞ്ഞു. മുൻവർഷം ഇതേ കാലയളവിൽ 6,594.17 കോടി രൂപയായിരുന്ന അറ്റാദായം 3,298 കോടി രൂപയായാണ് കുറഞ്ഞത്. അതേസമയം കമ്പനിയുടെ പ്രവർത്തന വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 12,991 കോടി രൂപയിൽ നിന്ന് മൂന്ന് ശതമാനം വർധിച്ച് 13,339 കോടി രൂപയിലെത്തി.Read More →




