വ്യാജനോട്ടുകളുടെ എണ്ണത്തില്‍ വൻവർധനയെന്ന് കേന്ദ്രം; 500 രൂപയുടെ വ്യാജനോട്ടുകളില്‍ 312%വും 2000 രൂപയുടേത് 166%വും കൂടി
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ വൻവർധനയെന്ന് കേന്ദ്രം. പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 312 ശതമാനവും 2000 രൂപ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 166 ശതമാനവും വർധനയുണ്ടായെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ കണക്ക്. ഡി.എം.കെ. എം.പി. ടി.എം. സെല്‍വഗണപതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, 2024 സാമ്പത്തിക വർഷത്തില്‍ 500 രൂപയുടെ വ്യാജനോട്ടുകളില്‍ 15% കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. 2022 സാമ്ബത്തിക വർഷം 102%Read More →





