കേരള ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേരള ബാങ്ക് ജീവനക്കാർ നടത്തുന്ന ത്രിദിന പണിമുടക്ക് ആരംഭിച്ചു. ജീവനക്കാരുടെ കുടിശ്ശികയായ 39 ശതമാനം ക്ഷാമബത്ത അനുവദിക്കുക, ക്ഷാമബത്ത 20 ശതമാനം അനുവദിക്കുമെന്ന സഹകരണമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ മൂന്നുവർഷമായി തടഞ്ഞുവെച്ച പ്രമോഷനുകൾ അനുവദിക്കുക, കാലാവധി കഴിഞ്ഞ് മൂന്നുവർഷമായ ശമ്പള പരിഷ്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്Read More →




