ഇന്ന് മിനിറ്റുകൾക്കകം ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് ആറ് ലക്ഷം കോടി; തകർച്ചക്കുള്ള കാരണങ്ങൾ ഇവയാണ്...

മുംബൈ: ഓഹരി വിപണിയിൽ നിക്ഷേപകർക്ക് ഇന്ന് നഷ്ടമായത് ആറ് ലക്ഷം കോടി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 5.94 ലക്ഷം കോടിയിൽ നിന്നും 446.66 ലക്ഷം കോടിയായി കുറഞ്ഞു. ഇന്ത്യൻ ഓഹരി വിപണിയുടെ തകർച്ചക്കുള്ള കാരണങ്ങൾ ഇവയാണ്. 1. ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കൽ യു.എസ് ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകളിൽ 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. എന്നാൽ, 2025ൽ രണ്ട് തവ​ണ മാത്രമേ പലിശനിരക്കുകൾ കുറക്കുവെന്നാണ്Read More →

കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ; 2025 ൽ സൗജന്യ വിതരണം

കാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം. കാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനം. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസ‍ർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ഇക്കാര്യം അറിയിച്ചത്.വാക്‌സിൻ 2025 ആദ്യം തന്നെ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. കാൻസർ വാക്സിനുകൾ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ നേരത്തെ അറിയിച്ചിരുന്നു. വാക്‌സിൻ ട്യൂമർ വികസനത്തെയും കാൻസ‍ർ സെല്ലുകളുടെ വ്യാപനത്തെയുംRead More →

ഡിഫൻസ് പാർക്കിൽ ഇതുവരെ സംരംഭം 4.7 ഏക്കറിൽ മാത്രം

പാലക്കാട്: ഉദ്ഘാടനം കഴിഞ്ഞു 4 വർഷമാകാറായിട്ടും ഒറ്റപ്പാലത്തെ കിൻഫ്ര ഡിഫൻസ് പാർക്കിൽ ഇതുവരെ സംരംഭങ്ങൾ വന്നത് 4.7 ഏക്കറിൽ മാത്രം. അനുവദനീയമായ 32 ഏക്കറിൽ 10 ഏക്കർ ഭൂമി ഡിജിറ്റൽ സർവകലാശാലയുടെ ഗ്രഫീൻ പ്രീപ്രൊഡക്‌ഷൻ യൂണിറ്റിനായി ഏറ്റെടുക്കാമെന്ന ധാരണയുണ്ട്. ഭൂമി ലഭ്യമാണെങ്കിലും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്കു മാത്രമേ അനുവദിക്കാനാകൂ എന്ന നിബന്ധനയുണ്ട്. പാലക്കാട് – കുളപ്പുള്ളി റോഡിൽ ലക്കിടി കൂട്ടുപാതയ്ക്കു സമീപത്ത് 60 ഏക്കറിലാണു രാജ്യത്തെ ആദ്യ ഡിഫൻസ്Read More →

രാജ്യത്തെ സമാന്തര ആസ്തി വിപണി രണ്ട് ട്രില്യണ്‍ ഡോളറിലേക്ക്

400 ബില്യണ്‍ ഡോളറിന്റെ ഇന്ത്യയിലെ സമാന്തര ആസ്തി വിപണി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 2 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നൂതന നിക്ഷേപകരുടെ വര്‍ദ്ധനവ്, പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരണം, റെഗുലേറ്ററി വികസനങ്ങള്‍ എന്നിവ കാരണമാണ് സമാന്തര ആസ്തി വിപണിയില്‍ വര്‍ധനവുണ്ടാകുന്നതെന്ന് അവെന്‍ഡസ് കാപ്പിറ്റല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സമാന്തര ആസ്തികളില്‍ റിയല്‍ എസ്റ്റേറ്റ്, ക്രിപ്‌റ്റോകറന്‍സികള്‍, ചരക്കുകള്‍, ഫോറെക്സ്, എന്‍എഫ്ടികള്‍, പിയര്‍-ടു-പിയര്‍ ലെന്‍ഡിംഗ്, വെഞ്ച്വര്‍ ക്യാപിറ്റല്‍ എന്നിവ ഉള്‍പ്പെടുന്നു.ആഗോളതലത്തില്‍ സമാന്തര ആസ്തി വിപണിയുടെ മൂല്യം 20Read More →

വായ്പ പലിശനിരക്കുകൾ കുറച്ച് ഫെഡറൽ റിസർവ്

വാഷിങ്ടൺ: വായ്പപലിശനിരക്കുകൾ കുറച്ച് യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. തുടർച്ചയായ മൂന്നാം തവണയാണ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറക്കുന്നത്. 2025ൽ രണ്ട് തവണ കൂടി ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 0.25 ശതമാനത്തിന്റെ കുറവാണ് യു.എസ് കേന്ദ്രബാങ്ക് പലിശനിരക്കുകളിൽ വരുത്തിയിരിക്കുന്നത്. ഫെഡറൽ റിസർവിന്റെ ഓപ്പൺ മാർക്കറ്റ് കമിറ്റി ഒന്നിനെതിരെ 11 വോട്ടുകൾക്കാണ് പലിശനിരക്ക് കുറക്കാനുള്ള തീരുമാനം പാസാക്കിയത്. 4.25 മുതൽ 4.5 ശതമാനമാക്കിയാണ് നിരക്ക് കുറച്ചിരിക്കുന്നത്. ക്ലീവ്‍ലാൻഡ്Read More →