രഞ്ജി ട്രോഫി : കേരളം ആറ് വിക്കറ്റിന് 247 റൺസെന്ന നിലയിൽ

ചണ്ഡീഗഢ് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ കേരളം പതറുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ്. ബാബ അപരാജിത്തും അഹ്മദ് ഇമ്രാനുമാണ് കളി നിർത്തുമ്പോൾ ക്രീസിലുള്ളത്. പഞ്ചാബ് 436 റൺസായിരുന്നു ആദ്യ ഇന്നിങ്സിൽ നേടിയത്.  ഒരു വിക്കറ്റിന് 15 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് വത്സൽ ഗോവിന്ദിൻ്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 106 പന്തുകളിൽ നിന്ന്Read More →

ജിമെയില്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്; നിഷേധിച്ച് ഗൂഗിള്‍

കാലിഫോര്‍ണിയ: ജിമെയ്ല്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും പാസ് വേഡുകള്‍ ചോര്‍ന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഗൂഗിള്‍ നിഷേധിച്ചു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍പ് മോഷ്ടിച്ച ഡാറ്റകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും ഇന്റര്‍നെറ്റ് ഭീമന്‍ പറയുന്നു. ലോഗിന്‍ ക്രെഡന്‍ഷ്യലുകളുടെ ഒരു വലിയ ആര്‍ക്കൈവ് ഓണ്‍ലൈനില്‍ പ്രത്യേക്ഷപ്പെട്ടതിനെത്തുടര്‍ന്നാണ് വാര്‍ത്ത പരന്നത്. ഇതോടെ നെറ്റിസണ്‍സ് പരിഭ്രാന്തരായി. ഇത് സംബന്ധിച്ച പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ചോര്‍ന്ന ഡാറ്റയില്‍ 16.4 ദശലക്ഷം ഇ മെയില്‍ അഡ്രസ്സുകളും 183 ദശലക്ഷം യൂണീക്ക് അക്കൗണ്ട്Read More →

മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകള്‍ തിങ്കളാഴ്ച കരുത്താര്‍ജ്ജിച്ചു. സെന്‍സെക്‌സ് 566.96 പോയിന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 84778.84 ലെവലിലും നിഫ്റ്റി 170.9 പോയിന്റ് അഥവാ 0.66 ശതമാനം ഉയര്‍ന്ന് 25966.05 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1925 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1994 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 155 ഓഹരി വിലകളില്‍ മാറ്റമില്ല. എസ്ബിഐ ലൈഫ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, എറ്റേര്‍ണല്‍ എന്നിവയാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. അതേസമയംRead More →

സിറോദ ആപ്പ് വഴി ഇനി യുഎസ് ഓഹരികളില്‍ നിക്ഷേപിക്കാം

ബെഗളൂരു: അമേരിക്കന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന ഒരു പുതിയ ഫീച്ചര്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്കായി അവതരിപ്പിക്കുകയാണ് സിറോദ. അടുത്ത പാദത്തില്‍ പുതിയ സംവിധാനം തുടങ്ങുമെന്ന് കമ്പനി സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി നിതിന്‍ കാമത്ത് പറഞ്ഞു. യുഎസ് ഓഹരി നിക്ഷേപ മേഖലയിലേക്കുള്ള കമ്പനിയുടെ ആദ്യ പ്രവേശനമാണിത്. ഗിഫ്റ്റ് സിറ്റി ഫ്രെയിംവര്‍ക്ക് ഉപയോഗിച്ചാണ് പുതിയ ഫീച്ചര്‍. ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി എന്നതിന്റെ ചുരുക്കപ്പേരാണ് ഗിഫ്റ്റ് സിറ്റി. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍Read More →

പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളിലെ 49 ശതമാനം വരെ ഓഹരികള്‍ വാങ്ങാന്‍ വിദേശ നിക്ഷേപകരെ അനുവദിച്ചേയ്ക്കും. ധനകാര്യ മന്ത്രാലയത്തിലേയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേയും ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിലവില്‍ 12 പൊതുമേഖലാബാങ്കുകളാണുള്ളത്. ഇവയില്‍ 51 ശതമാനം വീതം ഓഹരി പങ്കാളിത്തം കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നു. ഈ പങ്കാളിത്തം അതേപടി തുടരും. ന്യൂനപക്ഷ ഓഹരികള്‍ നല്‍കുന്നതിലൂടെ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാമെന്നും ബാങ്കുകളെ ശക്തിപ്പെടുത്താമെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ഇന്ത്യന്‍ ബാങ്കിംഗ്Read More →