ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാളേറെ വളരുമെന്ന് റോയിട്ടേഴ്സ് പോള്‍
ബെംഗളൂരു: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിച്ചതിനേക്കാളേറെ വളരുമെന്ന് റോയിട്ടേഴ്സ് പോള്‍. ഇത് തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് പോളില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തുന്നത്. ഒന്നാംപാദത്തില്‍ 7.8 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചതിനെത്തുടര്‍ന്നാണിത്. ചരക്ക്, സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണവും 100 ബേസിസ് പോയിന്റ് നിരക്ക് കുറച്ച ആര്‍ബിഐ നടപടിയും ഉപഭോഗം വര്‍ദ്ധിപ്പിക്കും. 40 സാമ്പത്തിക വിദഗ്ധരില്‍ നടത്തിയ സര്‍വേ 6.7 ശതമാനം വളര്‍ച്ചയാണ് പ്രവചിക്കുന്നത്.Read More →





