വി-ഗാര്‍ഡ് വരുമാനത്തില്‍ 32 ശതമാനം വര്‍ധന

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിൽ ഏകീകൃത അറ്റ വരുമാനം 32 ശതമാനം വര്‍ധിച്ച് 835 കോടിയായി. മുന്‍ വര്‍ഷം ഇത് 632 കോടി രൂപയായിരുന്നു. 2020 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തിലെ ഏകീകൃത അറ്റാദായം 78.25 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 44.24 കോടി രൂപയില്‍ നിന്ന് 77 ശതമാനം വളര്‍ച്ചയാണ് ഈ പാദത്തിലുണ്ടായത്. സ്റ്റെബിലൈസര്‍,Read More →

കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ സ്‌കൂളില്‍ പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക്

തൃശൂര്‍: പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക് ഒരുക്കി മണപ്പുറം ഫിനാന്‍സ്. വലപ്പാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്താണ് ഇറക്കുമതി ചെയ്ത വ്യായാമ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുള്ള ആരോഗ്യ പാര്‍ക്ക് സ്ഥാപിച്ചത്. റിപബ്ലിക് ദിനത്തില്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വി. പി നന്ദകുമാര്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഇത്രയധികം സജ്ജീകരണങ്ങളുള്ള പബ്ലിക് ഹെല്‍ത്ത്Read More →

എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോളിന്റെ വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

കൊച്ചി: ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ ഇന്ത്യയുടെ പ്രഥമ 100 ഒക്ടേന്‍ പെട്രോള്‍ എക്‌സ്പി 100 കൊച്ചിയില്‍ അവതരിപ്പിച്ചു. വൈറ്റില കോകോ റീട്ടെയില്‍ ഔട്ട്‌ലെറ്റില്‍ 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ.ബോബി ചെമ്മണൂരാണ് എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോള്‍ അവതരിപ്പിച്ചത്. ചലച്ചിത്രനടി സംയുക്ത മേനോന്‍, ഇന്ത്യന്‍ ഓയില്‍ കേരള ഹെഡ് വി.സി. അശോകന്‍, റീട്ടെയില്‍ സെയില്‍സ്Read More →

ബോബി ചെമ്മണൂര്‍  ജ്വല്ലേഴ്‌സ് പുതിയ ഷോറൂം  മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

മാനന്തവാടി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ജനുവരി 6 ബുധനാഴ്ച മാനന്തവാടി മൈസൂര്‍ റോഡിലുള്ള മാള്‍ ഓഫ് കല്ലാട്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രാവിലെ 10:30ന് ഗവണ്‍മെന്റിന്റെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നടക്കുന്ന ചടങ്ങില്‍  812 km റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫിബ്രവരി 28 വരെRead More →

ശുചിത്വ പരിപാലന ഉൽ​പന്നങ്ങൾ വിപണിയിലിറക്കി ഡി.ബി കൺസ്യൂമർ പ്രോഡക്ടസ്

കോഴിക്കോട്: ശുചിത്വ പരിപാലന ഉൽ​പന്നങ്ങൾ വിപണിയിലിറക്കി ഡി.ബി കൺസ്യൂമർ പ്രോഡക്ടസ്. ഫാബ്രിച്ച്, ഫൈറ്റര്‍, സ്‌ക്രബ്ബി, എന്‍ലിവ് എന്നീ പേരുകളില്‍ ഡിറ്റര്‍ജൻെറ്​, ഡിഷ് വാഷ്, ബാത്ത്‌റൂം ക്ലീനര്‍, ടോയ്‌ലെറ്റ് ക്ലീനര്‍, ഫ്ലോർ ക്ലീനര്‍, ഹാന്‍ഡ് വാഷ്, ബാത്ത്​ സോപ്പ് തുടങ്ങിയ ഉൽപന്നങ്ങളുടെ ശ്രേണിയാണ് കമ്പനി പുറത്തിറക്കിയത്. ബ്രാന്‍ഡ് അംബാസഡര്‍ ചലച്ചിത്ര നടി മംമ്ത മോഹന്‍ദാസ് ഓണ്‍ലൈനായാണ് ഉൽപന്നങ്ങള്‍ വിപണിയിലിറക്കിയത്. ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ് ഡി.ബി കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സി​​ന്റെതെന്ന് ഉദ്ഘാടനം നിര്‍വഹിക്കവെ മംമ്ത പറഞ്ഞു.Read More →