10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസും

ന്യൂഡല്‍ഹി: പത്ത് വര്‍ഷ പ്രതിരോധ ചട്ടക്കൂടില്‍ ഒപ്പുവച്ചിരിക്കയാണ് ഇന്ത്യയും യുഎസും. വിവരങ്ങള്‍ പങ്കിടുക, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കരാര്‍ ഇരു രാജ്യങ്ങളേയും ശക്തവും സുരക്ഷിതവുമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രത്യേകിച്ചും ഇന്തോ-പസഫിക് മേഖലയില്‍. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് കരാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ ഹെഗ്‌സാത്ത് സന്ദര്‍ശിച്ചിരുന്നു. ഇതിന് മുന്‍പില്ലാത്തവിധം പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതാണ് ചട്ടക്കൂടെന്ന്‌ അദ്ദേഹം പറഞ്ഞു.Read More →

ബാങ്ക് നിഫ്റ്റിയിലെ സ്റ്റോക്ക് വെയ്റ്റ് കുറയ്ക്കാന്‍ സെബി നിര്‍ദ്ദേശം

മുംബൈ: ഓഹരി സൂചികകളില്‍ കമ്പനികളുടെ അമിത വെയ്‌റ്റേജ് ഒഴിവാക്കാന്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. നോണ്‍-ബെഞ്ച്മാര്‍ക് സൂചികകള്‍ക്കായിരിക്കും നിയമങ്ങള്‍ ബാധകം. ഇതുവഴി സൂചികകളില്‍ കമ്പനികളുടെ അമിത സ്വാധീനം പരിമിതപ്പെടുത്തും. സെക്ഷന്‍ 11 പ്രകാരമുള്ള സര്‍ക്കുലര്‍ അനുസരിച്ച്,ഏറ്റവും വലിയ കമ്പനിയുടെ വെയ്റ്റ് 20 ശതമാനത്തിലും മികച്ച മൂന്ന് കമ്പനികളുടെ സംയോജിത വെയ്റ്റ് 45 ശതമാനത്തിലും കൂടരുത്. കുറച്ച് കമ്പനികള്‍ സൂചികയുടെ മുഴുവന്‍ പ്രകടനത്തെയുംRead More →

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഒക്ടോബറില്‍ നല്‍കിയത് 9 ശതമാനം റിട്ടേണ്‍

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഒക്ടോബറില്‍ 9 ശതമാനം വരെ ആദായം നല്‍കി. സെക്ടറല്‍, തീമാറ്റിക് ഫണ്ടുകളാണ് പ്രകടനത്തില്‍ മുന്നില്‍. പോസിറ്റീവ് കോര്‍പറേറ്റ് വരുമാനവും മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങളും തുണയായി. മാര്‍ക്കറ്റ്‌സ് ഡാറ്റ അനുസരിച്ച്‌. 578 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ – ഹൈബ്രിഡ് ഫണ്ടുകള്‍ ഒഴികെ-568 എണ്ണം പോസിറ്റീവ് വരുമാനം നല്‍കി. നെഗറ്റീവ് വരുമാനം നല്‍കിയവയില്‍ ഒന്‍പത് എണ്ണം വിദേശ വിപണികളില്‍ നിക്ഷേപിക്കുന്ന അന്താരാഷ്ട്ര ഫണ്ടുകളാണ്. 9.02 ശതമാനംRead More →

സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ചു

മുംബൈ: എലോണ്‍ മസ്‌ക്കിന്റെ സാറ്റ്‌ലൈറ്റ് ബ്രോഡ്ബാന്‍ഡ് കമ്പനിയായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ജീവനക്കാരെ നിയമിക്കാന്‍ തുടങ്ങി. സ്‌പെയ്‌സ് എക്‌സ് കരിയര്‍ പേജിലേയും ലിങ്ക്ഡിന്നിലേയും ലിസ്റ്റിംഗുകള്‍ പ്രകാരം പേയ്‌മെന്റ് മാനേജര്‍, അക്കൗണ്ടിംഗ് മാനേജര്‍, സീനിയര്‍ ട്രഷറി അനലിസ്റ്റ്, ടാക്‌സ് മാനേജര്‍ തസ്തികളിലാണ് ഒഴിവുകള്‍. ഇവയെല്ലാം ബെഗളൂരുവിലെ പ്രവര്‍ത്തന കേന്ദ്രത്തിലാണ്. “ലോ-ലേറ്റന്‍സി സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലോകമെമ്പാടും എത്തിക്കുന്നതിനായി സ്റ്റാര്‍ലിങ്ക് ആഗോളതലത്തില്‍ സാന്നിധ്യം വിപുലീകരിക്കുന്നു. ഈ സാഹചര്യത്തില്‍ സാമ്പത്തിക റിപ്പോര്‍ട്ടിംഗ്, നിയമ പാലനം എന്നിവയുടെRead More →

ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്

ന്യൂഡല്‍ഹി: ഇറാനിയന്‍ ചബഹാര്‍ തുറമുഖത്തിലെ പ്രവര്‍ത്തനങ്ങളെ യുഎസ്, ഉപരോധ വ്യവസ്ഥയില്‍ നിന്നൊഴിവാക്കി. ആറ് മാസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലായം ഇക്കാര്യം സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ വ്യാപാര പ്രവേശനം സുഗമമാക്കുന്നതാണ് തെക്കുകിഴക്കന്‍ ഇറാനില്‍ സ്ഥിതി ചെയ്യുന്ന ചബഹാര്‍ തുറമുഖം. ഇന്ത്യ വികസിപ്പിച്ചെടുത്ത തുറമുഖം പാകിസ്ഥാനെ മറികടക്കാനും മേഖലയില്‍ സാമ്പത്തികവും തന്ത്രപരവുമായ സാന്നിധ്യം ശക്തിപ്പെടുത്താനും രാജ്യത്തെ സഹായിച്ചു. എന്നാല്‍ ഇറാന് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം സെപ്തംബറില്‍ ചബഹാറിനുംRead More →