ചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ 0.25 ശതമാനമായി ഇടിഞ്ഞു. ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം ഭക്ഷ്യ, നിത്യോപയോഗ, വാഹന വിലകള്‍ കുറച്ചതോടെയാണിത്. സെപ്തംബറില്‍ 1.54 ശതമാനമായിരുന്നു ഉപഭോക്തൃ സൂചിക പണപ്പെരുപ്പം. ഇതോടെ തുടര്‍ച്ചയായ നാലാം മാസത്തില്‍ ചില്ലറ പണപ്പെരുപ്പം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ലക്ഷ്യമായ 4 ശതമാനത്തില്‍ താഴെയായി. നേരത്തെ റോയിട്ടേഴ്‌സ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ 0.48 ശതമാനം ചില്ലറ പണപ്പെരുപ്പം പ്രവചിച്ചിരുന്നു. ഉപഭോക്തൃ വിലRead More →

രണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 7.2 ശതമാനം വളര്‍ച്ച കൈവരിച്ചതായി പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച്.രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യമാണ് ജിഡിപി.സാമ്പത്തിക വളര്‍ച്ചയുടെ  അളവുകോലാണിത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 5.6 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് ശക്തമാണ് ഇത്തവണത്തേത്. അതേസമയം ഒന്നാംപാദ വളര്‍ച്ചയായ 7.8 ശതമാനത്തെ അപേക്ഷിച്ച് നേരിയ ഇടിവ്.Read More →

മികച്ച നേട്ടവുമായി നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി സൂചികകള്‍ ബുധനാഴ്ച മികച്ച തോതില്‍ ഉയര്‍ന്നു.സെന്‍സെക്‌സ് 595.19 പോയിന്റ് അഥവാ 0.71 ശതമാനം ഉയര്‍ന്ന് 84466.51 ലെവലിലും നിഫ്റ്റി 180.85 പോയിന്റ് അഥവാ 0.70 ശതമാനം ഉയര്‍ന്ന് 25875.80 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 2381 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1655 ഓഹരികള്‍ തിരിച്ചടി നേരിട്ടു.144 ഓഹരി വിലകളില്‍ മാറ്റമില്ല. ഏഷ്യന്‍ പെയിന്റ്‌സ്, അദാനി എന്റര്‍പ്രൈസസ്, ടെക്ക് മഹീന്ദ്ര, ടിസിഎസ്,എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവയാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. ടാറ്റ സ്റ്റീല്‍,ടിഎംപിവി,Read More →

ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്രോജക്റ്റ് ആരംഭിക്കാന്‍ അദാനി ഗ്രൂപ്പ്

മുംബൈ:രാജ്യത്തെ ഏറ്റവും വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്രോജക്റ്റിന്റെ പ്രവര്‍ത്തനം ഖാവ്ഡയില്‍ ആരംഭിക്കുകയാണ്‌ അദാനി ഗ്രൂപ്പ്. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ സമുച്ചയം സ്ഥിതി ചെയ്യുന്ന ഗുജ്റാത്തിലെ പ്രദേശമാണ് ഖാവ്ഡ. പുതിയ സൗകര്യത്തിന് 1126 മെഗാവാട്ട് വൈദ്യുതി ശേഷിയും 3530 മെഗാവാട്ട് ഊര്‍ജ്ജ സംഭരണ ശേഷിയുമുണ്ടാകും. സിസ്റ്റത്തിന് തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ 1126 മെഗാ വാട്ട് വൈദ്യുതി നല്‍കാനാകും. പദ്ധതി നൂതന ലിഥിയം-അയണ്‍ ബാറ്ററികളാണ് ഉപയോഗപ്പെടുത്തുന്നത്. കൂടാതെ സ്മാര്ട്ട്Read More →

ഇന്ത്യ-യുഎസ് വ്യാപാരകരാര്‍ ഉടനെയെന്ന് ട്രംപ്, തീരുവകള്‍ ക്രമേണ കുറയ്ക്കും

വാഷിങ്ടണ്‍ ഡിസി: സാമ്പത്തിക, സുരക്ഷാ ബന്ധങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു പുതിയ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും അടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് “ന്യായമായ വ്യാപാര കരാര്‍ വളരെ വ്യത്യസ്തമായിരിക്കും”, ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ ‘അന്താരാഷ്ട്ര തലത്തിലെ പ്രധാനപ്പെട്ടത്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം അത് മെച്ചപ്പെടുത്തുന്നതില്‍ പുതിയതായി ചുമതലയേറ്റ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി സെര്‍ജിയോ ഗോറിന്റെ പങ്ക് ഊന്നി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. “ഇന്ത്യRead More →