ന്യൂഡല്‍ഹി: 2040 ഓടെ മുഴുവന്‍ സേവനങ്ങളും ഇലക്ട്രിക് കാര്‍വഴി നല്‍കാന്‍ ശ്രമിക്കുകയാണ് ഊബര്‍ ഇന്ത്യ. അതിന്റെ ഭാഗമായി ഊബര്‍ ഗ്രീന്‍ പുറത്തിക്കും. യാത്ര ബുക്ക് ചെയ്യുമ്പോള്‍ ഇലക്ട്രിക്ക് കാര്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനമാണിത്. 2023 ജൂണില്‍ ആരംഭിക്കുന്ന ഓഫര്‍ തുടക്കത്തില്‍ ഡല്‍ഹി,മുംബൈ,ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും ലഭ്യമാകുക 25,000 ഇവി കാറുകളും 10,000 ഇവി ഇരു ചക്രവാഹനങ്ങളും പദ്ധതിയുടെ ഭാഗമായി അണിനിരത്തും. മാത്രമല്ല, വിവിധ കമ്പനികളുമായി പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്.ഇവി വാഹനങ്ങള്‍ക്കുള്ള ധനസഹായം, ഇവി ചാര്‍ജ്ജിംഗ്Read More →

വേഗത്തില്‍ വളരുന്ന ജി20 സമ്പദ് വ്യവസ്ഥായായി ഇന്ത്യ മാറും – മൂഡീസ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി 2022 ല്‍ 3.5 ട്രില്യണ്‍ യുഎസ് ഡോളര്‍ കടന്നുവെന്നും അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ വേഗത്തില്‍ വളരുന്ന ജി -20 സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും പ്രമുഖ ആഗോള റേറ്റിംഗ് ഏജന്‍സി മൂഡീസ്. അതേസമയം ബ്യൂറോക്രസി ഇപ്പോഴും വിലങ്ങുതടിയാണ്.ലൈസന്‍സുകള്‍ നേടുന്നതിലും ബിസിനസുകള്‍ സ്ഥാപിക്കുന്നതിലും തടസങ്ങളുണ്ട്. ഇത് വിദേശ നിക്ഷേപം വരുന്നതിന് തടസ്സമാകും. പ്രത്യേകിച്ചും ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ മേഖലയിലെ മറ്റ് വികസ്വര സമ്പദ്വ്യവസ്ഥകളുമായി മത്സരിക്കുമ്പോള്‍, മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്Read More →

20 രൂപ ലാഭവിഹിതത്തിന് ശുപാര്‍ശ നല്‍കി മള്‍ട്ടിബാഗര്‍ സ്‌മോള്‍ക്യാപ് സ്റ്റോക്ക്, അപ്പര്‍ സര്‍ക്യൂട്ടിലെത്തി

ന്യൂഡല്‍ഹി: സ്‌മോള്‍ക്യാപ് കമ്പനിയായ ഡബ്ല്യുപിഐഎല്‍ ലിമിറ്റഡ്, ഡയറക്ടര്‍ ബോര്‍ഡ് 20 രൂപ ലാഭവിഹിതത്തിന് ശുപാര്‍ശ നല്‍കി. വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ലാഭവിഹിത വിതരണം നടത്തും. കമ്പനി ഓഹരി തിങ്കളാഴ്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ ക്ലോസ് ചെയ്തു. നിലവില്‍ 2790.15 രൂപയിലാണ് സ്റ്റോക്ക്. ഒരാഴ്ചയില്‍ 5.47 ശതമാനം ഇടിവ് നേരിട്ടു. അതേസമയം 3 മാസത്തില്‍ 52.43 ശതമാനവും 1 വര്‍ഷത്തില്‍ 159.42 ശതമാനവും 3Read More →

ന്യൂഡല്‍ഹി: ജെഎസ്ഡബ്ല്യു എനര്‍ജി നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 272.1 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 68.5 ശതമാനം ഇടിവ്. വരുമാനം 9.4 ശതമാനം ഉയര്‍ന്ന് 2670 കോടി രൂപയായി. എബിറ്റ 34.1 ശതമാനം താഴ്ന്ന് 745.3 കോടിരൂപയായപ്പോള്‍ 2 രൂപ ലാഭവിഹിതം ശുപാര്‍ശ ചെയ്യാനും ഡയറക്ടര്‍ ബോര്‍ഡ് തയ്യാറായി. 6,564 മെഗാവാട്ടായി പ്രവര്‍ത്തന ശേഷി വര്‍ദ്ധിച്ചതായി കമ്പനി അറിയിക്കുന്നു. 2022 സാമ്പത്തികവര്‍ഷത്തെRead More →

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന് 4 മാസത്തിന് ശേഷം അദാനി ഗ്രൂപ്പ് നഷ്ടപ്പെട്ട വിപണി മൂലധനത്തിന്റെ 50 ശതമാനത്തോളം വീണ്ടെടുത്തു. തിങ്കളാഴ്ചയിലെ കുതിപ്പോടെ വിപണി മൂലധനം 10 ലക്ഷം കോടി രൂപ കടന്ന് കുതിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ വിപണി മൂലധനം ഏറ്റവും താഴ്ന്ന നിരക്കായ 6.8 ലക്ഷം കോടി രൂപയില്‍ എത്തിയിരുന്നു. അദാനി-ഹിന്‍ഡന്‍ബര്‍ഗ് പ്രശ്നത്തില്‍ റെഗുലേറ്ററി പരാജയമുണ്ടായിട്ടില്ലെന്ന സുപ്രീംകോടതി സമിതി കണ്ടെത്തലിനെ തുടര്‍ന്നാണ് കമ്പനി ഓഹരികള്‍ തിങ്കളാഴ്ച കുതിച്ചത്. അദാനി എന്റര്‍പ്രൈസസ്Read More →