വിദേശനാണ്യ കരുതല്‍ ശേഖരം രണ്ട് മാസത്തെ ഉയര്‍ച്ചയില്‍

ന്യൂഡല്‍ഹി: ജൂലൈ 7 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 1.229 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 596.280 ബില്യണ്‍ ഡോളറായി. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് കരുതല്‍ ശേഖരത്തില്‍ വളര്‍ച്ച പ്രകടമാകുന്നത്. തൊട്ടുമുന്നത്തെയാഴ്ച കരുതല്‍ ശേഖരം 1.853 ബില്യണ്‍ ഡോളര്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 596.280 ബില്യണ്‍ ഡോളറില്‍, വിദേശ നാണ്യ ശേഖരം ര്ണ്ട് മാസത്തെ ഉയര്‍ന്ന തോതിലാണ്. ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തി 528.968Read More →

ഗില്‍റ്റ് ഫണ്ടുകളിലേയ്ക്കുള്ള നിക്ഷേപം വര്‍ധിച്ചു

ന്യൂഡല്‍ഹി: 2023 ജൂണില്‍ ഗില്‍റ്റ് ഫണ്ടുകളുടെ യൂണിറ്റുകള്‍ക്ക് ആവശ്യക്കാരേറി. 396 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഗില്‍റ്റ് ഫണ്ടുകള്‍ കഴിഞ്ഞമാസം ആകര്‍ഷിച്ചത്. 2023 മെയ് മാസത്തില്‍ 127 കോടി രൂപയായിരുന്നു അറ്റ നിക്ഷേപം. 10 വര്‍ഷ ബെഞ്ച്മാര്‍ക്ക് യീല്‍ഡ് 7.42 ശതമാനമായി ഉയര്‍ന്നതോടെയാണ് ദീര്‍ഘകാല ഗില്‍റ്റ് ഫണ്ടുകള്‍ക്ക് ആവശ്യക്കാരേറിയത്.അതേസമയം ജൂലൈ 10 ന് 7.16 ശതമാനമാണ് യീല്‍ഡ്. 2023 മാര്‍ച്ചില്‍ അറ്റനിക്ഷേപം 4,430 കോടി രൂപയായിരുന്നു. ദീര്‍ഘകാല മൂലധന നേട്ടത്തിന്Read More →

ഐപിഒ: കരട് രേഖകള്‍ സമര്‍പ്പിച്ച് ഫ്ലെയര്‍ റൈറ്റിംഗ് ഇന്‍ഡസ്ട്രീസ്

ന്യൂഡല്‍ഹി: പെന്‍ നിര്‍മാതാക്കളായ ഫ്ലെയര്‍ റൈറ്റിംഗ് ഇന്‍ഡസ്ട്രീസ് 745 കോടി രൂപയുടെ ഐപിഒയ്ക്കായി കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു. 365 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 380 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലു (ഒഎഫ്എസ്) മാണ് മൊത്തം ഓഫര്‍. ഒഎഫ്എസ് വഴി ഖുബിലാല്‍ ജുഗ്രാജ് റാത്തോഡ് 76 കോടി രൂപയുടെ ഓഹരികളും വിമല്‍ചന്ദ് ജുഗ്രാജ് റാത്തോഡ് 57 കോടി രൂപയുടെ ഓഹരികളും വില്‍ക്കും. നിര്‍മല ഖുബിലാല്‍ റാത്തോഡ്, മഞ്ജുള വിമല്‍ചന്ദ്Read More →

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 303 കോടിരൂപ അനുവദിച്ചു. നിലവിൽ പ്രഖ്യാപിച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം സ്റ്റേഷനുകളുടെ പുതുക്കിപ്പണിയലിന് പുറമേയാണിത്. തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകൾക്ക് 108 കോടി രൂപയും പാലക്കാട് ഡിവിഷനിലെ 15 സ്റ്റേഷനുകൾക്ക് 195.54 കോടി രൂപയും ലഭിക്കും. ദക്ഷിണ റെയിൽവേയിൽ 90 സ്റ്റേഷനുകളുടെ നവീകരണത്തിന് 934 കോടി രൂപയാണ് റെയിൽവേ മാറ്റിവെച്ചത്. നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിങ്Read More →

യുഎസ് വാഹന നിര്‍മാതാക്കളായ ടെസ്ലയ്ക്ക് നികുതി ഇളവ് നല്‍കില്ലെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: യുഎസ് വാഹന നിര്‍മാതാക്കളായ ടെസ്ലയ്ക്ക് തീരുവ ഇളവ് നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി. രാജ്യത്ത് കാര്യമായ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുകയാണെന്ന് ടെസ്ല സിഇഒ എലോണ്‍ മസ്‌ക് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് തീരുവ ഇളവ് നേരത്തെ കമ്പനി ആവശ്യപ്പെട്ടിരുന്നു. അതേസമയം തീരുവ ഇളവ് പരിഗണനയില്ലെന്ന് മല്‍ഹോത്ര പറഞ്ഞു. ‘ടെസ്ലയ്ക്കുള്ളRead More →