ഇന്ത്യ-പാക് വെടിനിർത്തൽ: ഓഹരി വിപണികളിൽ കുതിപ്പ്

മുംബൈ: രണ്ടു ‘വെടിനിർത്തൽ’ പ്രഖ്യാപനങ്ങൾ ആഗോള, ആഭ്യന്തര സാമ്പത്തികമേഖലയ്ക്കു സമ്മാനിച്ച ആശ്വാസത്തിന്റെ കരുത്തിൽ‌ ഇന്ത്യൻ ഓഹരികൾ ഇന്ന് കുതിച്ചുകയറിയത് സമീപകാലത്തെ ഏറ്റവും മികച്ച ഉയരത്തിലേക്ക്. ബദ്ധവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിന്ന യുദ്ധസമാന സാഹര്യത്തിന് അറുതിയായതും ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ ‘വ്യാപാരയുദ്ധം’ അവസാനിക്കുന്നതും ഊർജമാക്കിയാണ് ഓഹരികളുടെ കുതിപ്പ്. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന മുന്നേറ്റമാണ് സെൻസെക്സും നിഫ്റ്റിയും കാഴ്ചവച്ചത്. ഇന്ത്യ-പാക്കിസ്ഥാൻRead More →

ഫിക്കി അറബ് കൗൺസിൽ ചെയർമാൻപദവിയിൽ അദീബ് അഹമ്മദ്

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ അറബ് കൗൺസിൽ ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിംങ് ഡയറക്ടർ അദീബ് അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തു. 2025-26 കാലയളവിലേക്കാണ് തുടർന്നും നിയമനം നൽകിയത്. ഫിക്കിയുടെ അറബ് കൗൺസിൽ ചെയർമാനായി 2023ൽ നിയമിതനായ അദീബ് അഹമ്മദ് തന്റെ പ്രവർത്തന കാലയളവിൽ ഇന്ത്യയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തമാകുന്നതിന് വേണ്ടി പ്രധാന പങ്ക്Read More →

ഗൾഫിൽ ഷോറൂം ശൃംഖലയ്ക്ക് തുടക്കമിട്ട് പോപ്പീസ് ബേബി കെയർ

പോപ്പീസ് ബേബി കെയറിന്റെ ആദ്യ ഇൻ്റർനാഷണൽ ഷോറൂം അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു. അബുദാബി ദൽമ മാളിൽ തുറന്ന പോപ്പീസ് എക്സ്ക്ലൂസീവ് ഷോറൂം കമ്പനിയുടെ ആദ്യ ഇൻ്റർനാഷണൽ ഷോറൂം കൂടിയാണ്. പോപ്പീസിന്റെ 91-ാമത് എക്സ്ക്ലൂസീവ് ഷോറൂമാണ് ഇത്. രാജ്യാന്തര വിപണിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഗൾഫ് മേഖലയിൽ സന്നിദ്ധ്യം കൂടുതൽ ശക്തമാക്കാനാണ് കമ്പനിയുടെ പദ്ധതി. അബുദാബി ദൽമ മാൾ ജനറൽ മാനേജരും സിഎഫ്ഒയുമായ ഭൂപീന്ദർ സിംഗ് പോപ്പീസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിങ്Read More →

വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു

ദൈർഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്. മെറ്റ AI നല്‍കുന്ന ഫീച്ചർ സ്വകാര്യ സംഭാഷണങ്ങള്‍, ഗ്രൂപ്പുകള്‍, ചാനലുകള്‍ എന്നിവയിലെ ചാറ്റുകള്‍ എന്നിവ സംഗ്രഹിക്കും. ദൈർഘ്യമേറിയ സന്ദേശത്തിന്റെ ഉള്ളടക്കം വളരെവേഗം മനസിലാക്കാൻ സഹായിക്കുകയും വിലപ്പെട്ട സമയം ലാഭിക്കുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചറെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്യുന്നു. വായിക്കാത്ത സന്ദേശങ്ങള്‍ അനവധി ഉണ്ടെങ്കില്‍ സംഗ്രഹം തയ്യാറാക്കാനുള്ള ബട്ടണ്‍ വാട്സാപ്പില്‍ ദൃശ്യമാകും. മെറ്റയുടെ പ്രൈവറ്റ് പ്രോസസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംഗ്രഹം തയ്യാറാക്കുന്നത്. വാട്ട്സ്‌ആപ്പിനോ മെറ്റയ്ക്കോRead More →

ഇറച്ചിക്കോഴി ഉത്പാദനച്ചെലവ് കൂടിയെന്നു കർഷകർ

കൊച്ചി: ഇറച്ചിക്കോഴിയുടെ വർധിക്കുന്ന ഉത്പാദനച്ചെലവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കർഷകർ. നികുതി പരിഷ്കാരവും സർക്കാർ നിയന്ത്രണങ്ങളും ചെറുകിട സംരംഭകരെയും കർഷകരെയും പ്രതികൂലമായി ബാധിക്കുന്നുന്നുണ്ട്. നിലവിൽ ഒരു കിലോ ഉത്പാദിപ്പിക്കാൻ 98 രൂപയാണ് ചെലവ്. കഴിഞ്ഞ ഒന്പതു മാസത്തോളമായി 60-80 രൂപയാണു കിലോയ്ക്കു ഫാമിൽ ലഭിച്ചതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഉത്പാദനച്ചെലവും നഷ്ടവും കണക്കിലെടുത്തു ചെറുകിട കർഷകർ വലിയ തോതിൽ ഈ മേഖല ഉപേക്ഷിക്കുന്നതായും കേരള ബ്രോയ്‌ലർ ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.Read More →