എണ്ണ വിപണന കമ്പനികളുടെ ഓഹരികള്‍ 6% വരെ ഇടിഞ്ഞു
ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് എണ്ണ വിപണന കമ്പനികളുടെ ഓഹരി വില ശക്തമായ ഇടിവ് നേരിട്ടു. ബ്രെന്റ് ക്രൂഡ് വില ഇന്നലെ ഏഴ് ഡോളര്‍ ഉയര്‍ന്ന് 76.48 ഡോളറായി. വ്യാപാരത്തിനിടെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ആറ് ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍) നാല് ശതമാനവും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്‌പിസിഎല്‍) അഞ്ച് ശതമാനവും നഷ്‌ടം രേഖപ്പെടുത്തി. ഇറാനെതിരെ ഇസ്രയേല്‍Read More →
