കൊച്ചി: റെയർ ‌എർത്ത് മൂലകങ്ങൾക്കു കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ ചൈനീസ് ‘യുദ്ധ മുറ’ ആഗോളതലത്തിൽ വാഹന നിർമാണ വ്യവസായത്തെ ഉലയ്ക്കുന്നു. നിയന്ത്രണം ഇളവു ചെയ്യുകയും ലഭ്യത ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ ഇന്ത്യയുടെ വാഹന വിപണിയുടെ വളർച്ച മുരടിക്കുമെന്നാണു വിലയിരുത്തൽ. ജൂലൈയിൽ പല കമ്പനികൾക്കും നിർമാണം പരിമിതപ്പെടുത്തേണ്ടി വരുമെന്നാണ് ആശങ്ക. കേന്ദ്ര സർക്കാർ മറ്റ് ഉൽപാദകരാജ്യങ്ങളായ വിയറ്റ്നാം, ഇന്തൊനീഷ്യ, ജപ്പാൻ, യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. നിയന്ത്രണം ഇളവുRead More →

ടെലികോം മന്ത്രാലയത്തില്‍നിന്നുള്ള ലൈസൻസ് ലഭിച്ചതിനുപിന്നാലെ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവർത്തനം തുടങ്ങാനൊരുങ്ങി സ്റ്റാർലിങ്ക്. ശതകോടീശ്വരൻ ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്കിന് കഴിഞ്ഞയാഴ്ചയാണ് സുപ്രധാന പ്രവർത്തനാനുമതി ലഭിച്ചത്. അതിനിടെ, ഇന്ത്യൻ വിപണിയിലെ പ്രൈസിങ് കമ്ബനി അന്തിമമാക്കിയിട്ടുണ്ടെന്ന് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്യുന്നു. സാറ്റലൈറ്റ് ഡിഷ് ഏകദേശം 33,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങേണ്ടിവരും. പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാൻ 3,000 രൂപയ്ക്ക് ലഭ്യമാകുമെന്നും വാർത്താ ഏജൻസിയുടെ റിപ്പോർട്ടില്‍ പറയുന്നു.Read More →

ഇസ്ലാമാബാദ്: രാജ്യത്തിന്റെ പൊതുകടം എക്കാലത്തെയും ഉയർന്നനിലയില്‍ എത്തിയെന്ന് 2024-25-ലെ പാകിസ്താൻ സാമ്പത്തിക സർവേ റിപ്പോർട്ട്. 2025 മാർച്ച്‌ അവസാനത്തോടെ പാകിസ്താന്റെ ആകെ പൊതുകടം 76,007 ബില്യൻ പാകിസ്താനി രൂപ അഥവാ 76 ട്രില്യൻ ആണ്. അതായത് 23.1 ട്രില്യൻ ഇന്ത്യൻ രൂപ. ആകെ പൊതുകടമായ 76,007 ബില്യൻ പാകിസ്താനി രൂപയില്‍ 51,518 ബില്യൻ രൂപ ആഭ്യന്തരകടവും 24,489 ബില്യൻ രൂപ വിദേശ കടവുമാണ്. പാകിസ്താന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന പൊതുകടംRead More →

ന്യൂഡല്‍ഹി: വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്ന തദ്ദേശീയ മിസൈല്‍ സംവിധാനം സേനയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ശേഷി വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച ക്വിക് റിയാക്ഷൻ സർഫസ് ടു എയർ മിസൈല്‍( ക്യുആർഎസ്‌എം) സംവിധാനമാണ് സൈന്യത്തിന്റെ ഭാഗമാകാനൊരുങ്ങുന്നത്. ക്യുആർഎസ്‌എം സംവിധാനത്തിന്റെ മൂന്ന് റെജിമെന്റുകളാണ് സൈന്യത്തില്‍ ഉള്‍പ്പെടുത്തുക. ഇതിനായി 30,000 കോടിയുടെ കരാർ ഉടൻ തന്നെ ഒപ്പിടും. ജൂണ്‍ അവസാനം നടക്കുന്ന ഡിഫൻസ്Read More →

ദുബായ്: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തി. 2004ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ധോണി 538 മത്സരങ്ങളില്‍ നിന്ന് 17,266 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയെ ട്വന്റി 20, ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ഐസിസി ഹാള്‍ ഓഫ് ഫെയ്മില്‍ ഇടംപടിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. ഇതിഹാസ താരങ്ങള്‍ക്കൊപ്പം ഇടം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ധോണി പറഞ്ഞു. ധോണിക്കൊപ്പം ന്യൂസിലന്‍ഡിന്റെRead More →