വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂമുകളിലൊന്ന് കൊച്ചിയിൽ
കൊച്ചി: വിയറ്റ്നാമില്‍നിന്നുള്ള വൈദ്യുത കാർ ബ്രാൻഡായ വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂമുകളിലൊന്ന് കൊച്ചിയില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കും. ഇന്ത്യയില്‍ ഏഴു ഷോറൂമുകളുമായാണ് വിൻഫാസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. ഇതില്‍ ഒന്നാണ് കളമശ്ശേരിയില്‍ ബിഎംഡബ്ല്യുവിന്റെ ഷോറൂമിന് എതിർവശത്തായി സജ്ജമാകുന്നത്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ വൻ നഗരങ്ങള്‍ക്കൊപ്പമാണ് കൊച്ചിയിലും ഷോറൂം ആരംഭിക്കുന്നത്. ഹോണ്ട ടൂവീലർ മുതല്‍ പോർഷെ വരെ രണ്ട് ഡസനടുത്ത് വാഹനങ്ങളുടെ ഡീലർഷിപ്പുള്ള കേരളത്തിലെ ഇവിഎം ഗ്രൂപ്പാണ് വിൻഫാസ്റ്റിന്റെയും ഡീലർഷിപ്പ്Read More →
