ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ നിലയത്തില്‍ നിന്ന് വിക്ഷേപിച്ച യൂറോപ്പിന്റെ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശത്ത് വെച്ച്‌ ആദ്യ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചു. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയത്തെക്കുറിച്ച്‌(കൊറോണ) പഠിക്കാനുള്ള ദൗത്യമാണ് പ്രോബ-3. ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഒക്യുല്‍റ്റർ (200 കിലോഗ്രാം), കൊറോണഗ്രാഫ് (340 കിലോഗ്രാം) എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് പ്രോബ-3 ദൗത്യത്തില്‍ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചത്.Read More →

ഇന്ത്യയിലെ ബാങ്ക് തട്ടിപ്പുകൾ മൂന്നിരട്ടിയായി വർദ്ധിച്ചു

ഇന്ത്യയില്‍ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചതായുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തട്ടിപ്പുകളുടെ തുക കൂടിയതിനേക്കാള്‍ ഭയപ്പെടുത്തുന്ന സംഗതി, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓണ്‍ലൈന്‍ പണമിടപാടുകളിലെ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു എന്നതാണ്. എങ്ങനെയാണ് തട്ടിപ്പുകള്‍ നടക്കുന്നത്? ബാങ്കുകളില്‍ നിന്ന് പണം തട്ടുന്നതില്‍ ഭൂരിഭാഗവും പഴയ രീതിയിലാണ്. അതായത്, വ്യാജ രേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്തോ കൈക്കൂലി കൊടുത്തോ ഒക്കെയാണ് ഇത് നടക്കുന്നത്. പക്ഷേ, ഇപ്പോള്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനായി പണം അടയ്ക്കുമ്പോള്‍ തട്ടിപ്പിനിരയാകാനുള്ളRead More →

ഓസ്‌ട്രേലിയയില്‍ നിന്ന് റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് കൂടുതലായി ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ

ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യ ഓസ്‌ട്രേലിയയില്‍ നിന്ന് റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് കൂടുതലായി ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നതായി സൂചന. ഇതേ തുടര്‍ന്ന് ഓഹരി വിപണിയില്‍ വാഹനകമ്പനികളുടെ ഓഹരി വില ഉയര്‍ന്നു. നാഷണല്‍ ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ വഴി രാജ്യത്ത് തന്നെ ഇവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഉത്പാദനം കൂട്ടുക, ഉപയോഗശേഷം വീണ്ടും സംസ്‌കരിച്ച് ഉപയോഗിക്കുക, നിലവിലുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിക്ക് പുറമെ ഖനനത്തിന് കൂടുതല്‍ പിന്തുണ നല്‍കുക തുടങ്ങിയRead More →

ഇന്തോനേഷ്യന്‍ ഇവി വിപണിയിലേക്ക് ടിവിഎസ്

ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്തോനേഷ്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക്. ഇലക്ട്രിക് സ്‌കൂട്ടര്‍ ഐക്യൂബ് അവതരിപ്പിച്ചാണ് ടിവിഎസ് വിപണി പ്രവേശം നടത്തുക. ഇന്തോനേഷ്യയില്‍ ഐക്യൂബിനായുള്ള ബുക്കിംഗ് ആരംഭിച്ചതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വില നിശ്ചയിച്ചിരിക്കുന്നത് 29.9 ദശലക്ഷം ഐഡിആര്‍ (ഏകദേശം 1.6 ലക്ഷം രൂപ) ആണ്. ഇന്തോനേഷ്യയിലെ ഇരുചക്ര വാഹന വിഭാഗത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇലക്ട്രിക് വാഹന സ്വീകാര്യത ശക്തമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഈസ്റ്റ് കരവാങ്ങിലുള്ളRead More →

ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന് കേടുപാടുകൾ സംഭവിച്ചെന്ന വാർത്ത നിഷേധിച്ച് കമ്പനി. ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഹൈഫ തുറമുഖത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ചരക്ക് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ പുരോഗമിക്കുന്നുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ശനിയാഴ്ച രാത്രി ഇറാൻ ഇസ്രായേലിനെ ആക്രമിച്ചിരുന്നു. ഇസ്രായേലിലെ ഹൈഫ തുറമുഖത്തെയും സമീപത്തുള്ളRead More →