ട്രംപിന്റെ താരിഫ് മൂലം യു.എസില്‍ കാറ് വാങ്ങുന്നവർക്കുമേല്‍ 3000 കോടി ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തല്‍. വാഹനമൊന്നിന് ശരാശരി 2,000 ഡോളർ കൂടുതല്‍ നല്‍കേണ്ടിവരുമെന്നാണ് ഗ്ലോബല്‍ കണ്‍സള്‍ട്ടൻസി സ്ഥാപനമായ അലിക്സ് പാർട്ണേഴ്സ് പറയുന്നത്. തീരുവയുടെ 80 ശതമാനവും വാഹന നിർമാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നാണ് കണക്കാക്കുന്നത്. യു.എസ് സർക്കാരിന്റെ ഇ.വി വിരുദ്ധ നയം മൂലം അമേരിക്കൻ വാഹന നിർമാതാക്കള്‍ ആഗോള വിപണിയില്‍ പിന്തള്ളപ്പെടുമെന്നും അലിക്സ് മുന്നറിയിപ്പ് നല്‍കുന്നു. ജനറല്‍ മോട്ടോഴ്സ് 500Read More →

പലിശ നിരക്ക് പൂജ്യത്തിലേക്ക് കുറച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്ര ബാങ്കായ സ്വിസ് നാഷണല്‍ ബാങ്ക്. പണച്ചുരുക്കം തടയാനായാണ് അടിയന്തര നടപടി. കറന്‍സിയായ സ്വിസ് ഫ്രാങ്കിന്റെ വിലയിടിവ് സമ്മര്‍ദ്ദവും യുഎസ് ഭരണകൂടത്തിന്റെ പ്രവചനാതീതമായ വ്യാപാര നയം മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വവും ഈ നടപടിക്ക് ആക്കം കൂട്ടി. 0.25% ല്‍ നിന്ന് 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയാണ് സ്വിസ് ബാങ്ക് പലിശ നിരക്കുകള്‍ പൂജ്യത്തിലേക്ക് എത്തിച്ചത്. 2024 മാര്‍ച്ചിലാണ് ബാങ്ക് പലിശ നിരക്കുകള്‍Read More →

ഇന്ത്യയിലെ തിരക്കേറിയ വിമാന റൂട്ടുകളില്‍ ഇടം പിടിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. മെയ് മാസത്തില്‍ നിശ്ചിത റൂട്ടുകളില്‍ സര്‍വ്വീസ് നടത്തിയ വിമാനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകളിലാണ് കൊച്ചി വിമാനത്താവളം ഇന്ത്യയില്‍ തന്നെ പ്രധാന സ്ഥാനത്ത് എത്തിയത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ റൂട്ടുകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകളില്‍ ചെന്നൈ വിമാനത്താവളത്തേക്കാള്‍ മുന്നിലാണ് സിയാല്‍. ഒന്നാം സ്ഥാനത്ത് മുംബൈ-ദുബൈമുംബൈ-ദുബൈ റൂട്ടാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും തിരക്കുള്ളത്. കഴിഞ്ഞ മാസം ഈ റൂട്ടില്‍ 477 വിമാനങ്ങളിലായിRead More →

ജൂണ്‍ 12-ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിന് 4080 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ ഒന്നായിരിക്കും ഇത്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 475 ദശലക്ഷം ഡോളര്‍ (ഏകദേശം 4080 കോടി രൂപ) ആണ് നഷ്ടപരിഹാരം കണക്കാക്കുന്നതെന്നും ഇത് ഇന്ത്യയിലെ ഏറ്റവും വലിയ നഷ്ടപരിഹാര തുകയായിരിക്കുമെന്നുംRead More →

ന്യൂഡല്‍ഹി: ആണവായുധ ശേഖരത്തില്‍ പാകിസ്താനെ മറികടന്ന് ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റർനാഷണല്‍ പീസ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്‌, പാകിസ്താന്റെ ശേഖരത്തിലുള്ള 170 ആണവ പോർമുനകളെ അപേക്ഷിച്ച്‌ ഇന്ത്യക്ക് നിലവില്‍ 180 ആണവ പോർമുനകളുണ്ട്. 2025-ല്‍ എട്ട് പോർമുനകള്‍ കൂടി ചേർത്താണ് ഇന്ത്യ ആണവശേഖരം വിപുലമാക്കിയത്. പ്രവർത്തനക്ഷമമായ ഈ ആയുധങ്ങള്‍ വിന്യസിക്കാൻ തയ്യാറായവയാണ്. പാകിസ്താന് ഈ വർഷം ഒരു ആണവപോർമുന പോലും കൂട്ടിച്ചേർക്കാനായില്ല. 1966-ല്‍ സ്ഥാപിതമായ സ്റ്റോക്ക്ഹോം ഇന്റർനാഷണല്‍ പീസ്Read More →