ലോകത്തെ ശക്തമായ ടയർ ബ്രാൻഡുകളിൽ നാല് ഇന്ത്യൻ കമ്പനികൾ

കൊച്ചി: രാജ്യത്തെ നാല് ടയർ നിർമാണ കമ്പനികൾ, ലോകത്തെ ഏറ്റവും ശക്തമായ ടയർ ബ്രാൻഡുകളിലെ ആദ്യ 15ൽ ഇടംനേടി. അപ്പോളോ ടയേഴ്സ്, സിയറ്റ്, ജെകെ ടയർ, എംആർഎഫ് എന്നീ കന്പനികൾക്കാണു നേട്ടം. ബ്രാൻഡ് ഫിനാൻസ് എന്ന ആഗോള ബ്രാൻഡ് മൂല്യനിർണയ കമ്പനിയുടെ പുതിയ റിപ്പോർട്ടിലാണ് ഇന്ത്യൻ കമ്പനികൾ ഇടംപിടിച്ചത്. നിക്ഷേപം, ഉപഭോക്തൃ വിശ്വാസം, വ്യാപാര നേട്ടം എന്നിവ അടിസ്ഥാനമാക്കിയാണ് ബ്രാൻഡ് ഫിനാൻസ് വാർഷിക വിലയിരുത്തലുകൾ നടത്തുന്നത്. ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറിംഗ്Read More →

സ്വന്തം പേരിൽ സ്മാർട്ഫോൺ വിപണിയിലിറക്കി ട്രംപ്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ദ് ട്രംപ് ഓർഗനൈസേഷൻ മൊബൈൽഫോണും റീചാർജ് പ്ലാനും അവതരിപ്പിച്ച് ‘ടെലികോം’, മൊബൈൽ സേവനത്തിലേക്കും കടക്കുന്നു. 499 ഡോളർ (നിലവിലെ വിനിമയനിരക്കു പ്രകാരം ഏകദേശം 43,000 രൂപ) വിലയുള്ള ‘ടി1’ സ്മാർട്ഫോണാണ് ‘ട്രംപ് മൊബൈൽ’ ബ്രാൻഡിൽ വിപണിയിലിറക്കുന്നത്. സെപ്റ്റംബറിലാണ് ഫോൺ വിൽപനയ്ക്ക് എത്തുകയെങ്കിലും 100 ഡോളർ (8,600 രൂപ) നൽകി ഇപ്പോൾ ബുക്ക് ചെയ്യാമെന്ന് ട്രംപ് ഓർഗനൈസേഷൻ വ്യക്തമാക്കി. അതേസമയം, ഫോൺ ബുക്ക് ചെയ്യാൻRead More →

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതത്തിൽ ഇത്തവണയും വർധനയുണ്ടായേക്കില്ലെന്ന് റിപ്പോർട്ടുകൾ. നിലവിൽ 41 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം. അടുത്ത അഞ്ചു സാമ്പത്തിക വർഷത്തേക്കു കൂടി ഇതേ അനുപാതം പിന്തുടരണമെന്ന് 16ാം സാമ്പത്തിക കമീഷൻ ശിപാർശയിൽ ഉൾപ്പെടുത്തിയതായാണ് വിവരം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി വരുമാനത്തിന്റെ വിതരണം ശിപാർശ ചെയ്യുന്നതിനായി രൂപവത്കരിച്ച ഭരണഘടന സ്ഥാപനമാണ് ധനകാര്യ കമീഷൻ. 2026 ഏപ്രിൽ ഒന്നുമുതൽ 2031 മാർച്ച് 31 വരെയുള്ള കാലഘട്ടത്തിലേക്കുള്ള ശിപാർശകളാണ് 16ാംRead More →

വാഹന ഉത്പാദന രംഗത്ത് വെല്ലുവിളിയേറുന്നു

കൊച്ചി: അപൂർവ ഭൗമ ധാതുക്കളുടെ വിപണനത്തിന് ചൈന കടുത്ത നിയന്തണങ്ങള്‍ ഏർപ്പെടുത്തിയതോടെ ഇന്ത്യയുടെ വാഹന നിർമ്മാണ മേഖല അനിശ്ചിതത്വങ്ങളിലേക്ക് നീങ്ങുന്നു. ചൈനയുടെ നിലപാട് രാജ്യത്തെ വാഹന നിർമ്മാണ മേഖലയില്‍ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, എം.ജി ഹെക്‌ടർ, ഹ്യുണ്ടായ്, ഹാേണ്ട, ടൊയോട്ട കിർലോസ്‌കർ തുടങ്ങിയ പ്രമുഖ വാഹന നിർമ്മാണ കമ്പനികള്‍ പുതിയ സാഹചര്യത്തില്‍ ഉത്പാദനത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ്. വൈദ്യുതി വാഹനങ്ങളുടെ പുതിയ വിപണനോദ്ഘാടനത്തെRead More →

ദില്ലി: മുൻ നിതി ആയോഗ് സിഇഒയും ജി 20 ഷെർപ്പയുമായിരുന്ന അമിതാഭ് കാന്ത് രാജി വച്ചു.45 വർഷത്തെ സർക്കാർ സേവനത്തിനൊടുവിലാണ് രാജി. കേരളത്തെയും കോഴിക്കോടിനെയും പുകഴ്ത്തിയാണ് അമിതാഭ് കാന്തിന്റെ വിടവാങ്ങല് കുറിപ്പ്. അടിസ്ഥാന വികസനത്തിന്റെ മൂല്യങ്ങൾ പഠിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടില് നിന്നാണെന്നും കോഴിക്കോട് നഗരം, മാനാഞ്ചിറ മൈതാനം, വിമാനത്താവള വികസനം എല്ലാം കരിയറിനെ രൂപപ്പെടുത്തിയെന്നും അമിതാഭ് കാന്ത് വിടവാങ്ങൽ കുറിപ്പിൽ വിശദമാക്കുന്നത്. 1980 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥാനായിരുന്ന അമിതാഭ്Read More →