‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ 10,000 സംരംഭങ്ങള്‍ക്ക് ഒരു കോടി രൂപ വിറ്റുവരവ് ഉറപ്പാക്കുന്ന ‘മിഷൻ 10,000’ പദ്ധതി ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നിലവില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മിഷൻ 1000 നടപ്പാക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണിത്. അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാചരണത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2021ല്‍ സർക്കാർ അധികാരത്തിലെത്തുമ്പോള്‍ എം.എസ്.എം.ഇ ഉദ്യം രജിസ്‌ട്രേഷൻ 75,000 മാത്രമായിരുന്നു. നിലവിലിത് 15,75,987 ആയി ഉയർന്നു. മൂന്നരRead More →


