BH രജിസ്‌ട്രേഷൻ: സംസ്ഥാനത്ത് ഉയർന്ന നികുതി നൽകുന്നവർക്ക് ലഭിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന റോഡുനികുതി നല്‍കാൻ സന്നദ്ധരായ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏകീകൃത വാഹന രജിസ്ട്രേഷനായ ഭാരത് സിരീസ് (ബിഎച്ച്) അനുവദിക്കുന്നത് പരിഗണനയില്‍. ഇതുസംബന്ധിച്ച് സർക്കാർതലത്തില്‍ കൂടിയാലോചന തുടങ്ങി. നികുതിനഷ്ടം ഉണ്ടാകാത്തവിധം ബിഎച്ച് രജിസ്ട്രേഷൻ നല്‍കുന്നതില്‍ എതിർപ്പില്ലെന്നാണ് സംസ്ഥാന നിലപാട്. നികുതിനഷ്ടം ഭയന്ന് രാജ്യവ്യാപകമായുള്ള ഏകീകൃത വാഹന രജിസ്ട്രേഷൻ ബിഎച്ച് സംസ്ഥാനത്ത് അനുവദിച്ചിരുന്നില്ല. ജോലി, ബിസിനസ്, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഒരു സംസ്ഥാനം വിട്ട് മറ്റൊരിടത്തേക്കു പോകുമ്ബോള്‍ സ്വകാര്യവാഹനങ്ങള്‍ക്ക് രജിസ്ട്രേഷൻ മാറ്റേണ്ടിRead More →


