സെന്‍ഡ് മണി അബ്രോഡ് അവതരിപ്പിച്ച്  ആക്‌സിസ് ബാങ്ക്

കൊച്ചി: ആക്‌സിസ് ബാങ്ക്, വിദേശത്തേയ്ക്കു പണം അയയ്ക്കുന്നതിനുള്ള സവിശേഷ സംവിധാനം ആക്‌സിസ് മൊബൈല്‍ ആപ്പില്‍  അവതരിപ്പിച്ചു. ചെറിയ രണ്ടു ഘട്ട പ്രക്രിയയിലൂടെ ഇടപാടുകാര്‍ക്ക്  100 വ്യത്യസ്ത കറന്‍സികളില്‍ 24 മണിക്കൂറും  വിദേശത്തേക്ക് പണം അയയ്ക്കാനുള്ള സംവിധാനമാണ് ആപ്പില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഒറ്റ ഇടപാടില്‍ വിദേശത്തേയ്ക്കു 25000 ഡോളര്‍വരെ അയക്കാം. ഇതിനായി ഇനി ശാഖകള്‍ സന്ദര്‍ശിക്കേണ്ടതില്ല.വിദ്യാഭ്യാസ ഫീസ് അടയ്ക്കല്‍, കുടുംബ പരിപാലനം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പണം അയയ്ക്കാം. ഇതിനായി പ്രത്യേകRead More →

എക്‌റ്റോപ്പിയ കോര്‍ഡിസ് എന്ന അപൂര്‍വ്വ രോഗത്തിന് ചികില്‍സാ സഹായം നല്‍കി

കൊച്ചി: ജന്മനാ ഹൃദ്‌രോഗമുള്ള പാവപ്പെട്ട കുട്ടികളുടെ ചികില്‍സയ്ക്കു സാമ്പത്തികമായി പിന്തുണയ്ക്കുന്ന എന്‍ജിഒയായ ജെനെസിസ് ഫൗണ്ടേഷന്‍ ഇതുവരെ ഗുരുതരാവസ്ഥയിലുള്ള 3100 കുട്ടികള്‍ക്ക് മെഡിക്കല്‍ സഹായം ചെയ്തു. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സുമായുള്ള സിഎസ്ആര്‍ സഹകരണത്തിലൂടെ ഈയിടെ പാലക്കാട് നിന്നുള്ള 42 ദിവസം പ്രായമായ അയിഷ എന്ന കുട്ടിക്ക് ഭാഗികമായ സ്റ്റേണല്‍ ക്ലെഫ്‌റ്റോടു കൂടിയ എക്‌റ്റോപ്പിയ കോര്‍ഡിസ് എന്ന അപൂര്‍വ്വ രോഗത്തിന് ചികില്‍സാ സഹായം നല്‍കി. ജനിച്ച ഉടന്‍ തന്നെ കുട്ടിയുടെ ഹൃദയത്തിന്റെ പള്‍സ്Read More →

പത്തിരട്ടി വളർച്ച നേടി അക്നെയിം

  ഇന്ത്യയിലെ  ഏറ്റവും വലിയ ഹോസ്പിറ്റൽ-ഫോക്കസ്ഡ് സപ്ലൈ ചെയിൻ എന്റർപ്രൈസ് അക്നെയിം (അക്ന മെഡിക്കൽ പ്രൈവറ്റ് ലിമിറ്റഡ്)  വളർച്ചയിൽ  വൻ മുന്നേറ്റം നേടി. 2021 സാമ്പത്തിക വർഷത്തിലെ പ്രതികൂല സാഹചര്യങ്ങളെ മറികടന്നു 50 കോടി  പ്രതിമാസ വരുമാന റൺ നിരക്കിൽ  10 മടങ്ങ് വളർച്ചയാണ് കമ്പനി റിപ്പോർട്ട് ചെയ്തത്.ബിസിനസ്സ് മോഡലിനെക്കുറിച്ചും 2021 ജൂൺ മാസത്തോടെ പ്രതിമാസം 100 കോടി ഡോളർ വരുമാനം നേടാൻ ലക്ഷ്യമിടുന്നുവെന്നും അക്നെയിം സ്ഥാപകനും സി.ഇ.ഒയുമായ  സൗരഭ് പാണ്ഡെRead More →

ജീപ്പ് ഇന്ത്യ ആക്‌സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

കൊച്ചി: ജീപ്പ് ഉപഭോക്താക്കള്‍ക്കും ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കും ധനകാര്യ സേവനം ലഭ്യമാക്കുന്നതിന്  ജീപ്പ് ഇന്ത്യ, ആക്‌സിസ് ബാങ്കുമായി  പങ്കാളിത്തം പ്രഖ്യാപിച്ചു. ‘ജീപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്’എന്ന പേരിലുള്ള ഈ പങ്കാളിത്തം ജീപ്പിന്റെ ഇന്ത്യ ബിസിനസ് വളര്‍ച്ചയ്ക്കു പിന്തുണ നല്‍കും. ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കു  നല്‍കുന്നപ്രത്യേക പലിശനിരക്ക് അവരുടെ റീട്ടെയില്‍ ബിസിനസ് സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് എഫ്‌സിഎ ഇന്ത്യ ഓട്ടോമൊബൈല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പാര്‍ത്ഥ ദത്ത പറഞ്ഞു. രാജ്യത്തുടനീളമുള്ള ജീപ്പ് ഉപഭോക്താക്കള്‍ക്ക്Read More →

വി പി നന്ദകുമാറിന് ലയണ്‍സ് ക്ലബിന്റെ ആദരം

തൃശൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318ഡിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാമ്പയിന്‍-100ല്‍ മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയുമായ  ലയണ്‍ വി പി നന്ദകുമാറിനെ ആദരിച്ചു. രാജ്യത്തുടനീളം ലയന്‍സ് ക്ലബ് ഇന്റര്‍നാഷനലുമായി സഹകരിച്ചു  മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമ്പത്തിക സഹായങ്ങളും കണക്കിലെടുത്താണ് ആദരം. ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ചു കേരളത്തിലെ പ്രളയബാധിതര്‍ക്കായി  മണപ്പുറം ഫൗണ്ടേഷന്‍ നൂറുകണക്കിന് വീടുകള്‍ പണിതു നല്‍കിയിരുന്നു.Read More →