സേതൂസ് എക്സ്പോർട്ട് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി നടി സംയുക്താവർമ

കോഴിക്കോട്: സേതൂസ് എക്സ്പോർട്ട് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി നടി സംയുക്താവർമയെ നിയമിച്ചതായി മാനേജിങ് ഡയറക്ടർ കെ.വി വിശ്വനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരുനൂറോളം ഉത്‌പന്നങ്ങളുമായി ഗൾഫ് വിപണിയിൽ ശ്രദ്ധേയസാന്നിധ്യമായ ഹരിതം ഫുഡ്സ് ഉത്‌പന്നങ്ങൾ കേരളത്തിലും ലഭ്യമാക്കും. കയറ്റുമതിചെയ്യുന്ന ഉത്‌പന്നങ്ങളുടെ അതേ ഗുണനിലവാരത്തിലുള്ള ഉത്‌പന്നങ്ങളാണ് കേരളത്തിലും വിതരണംചെയ്യുക. ഏതാനുംവർഷങ്ങൾക്കകം ആഗോള ബ്രാൻഡായി വളരുകയാണ് കമ്പനിയുടെ ലക്ഷ്യം. കേരള ഗവണ്മെന്റിന്റെ 2018-2019 വർഷത്തിലെ അക്ഷയ ഊർജ അവാർഡ് ഹരിതംRead More →

കല്യാണ്‍ ജ്വല്ലേഴ്സിന് 60% വരുമാന വളര്‍ച്ച

കൊച്ചി: 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ ഉപഭോക്തൃ ആവശ്യത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 60 ശതമാനം വര്‍ധിച്ചതായും കല്യാണ്‍ ജ്വല്ലേഴ്സ് അറിയിച്ചു. ജനുവരി-മാര്‍ച്ച് പാദത്തിലെ ആദ്യ രണ്ട് മാസങ്ങളിലെ വരുമാന വളര്‍ച്ച ഏകദേശം 35 ശതമാനമായിരുന്നു. അതേസമയം, മാര്‍ച്ചില്‍ വളര്‍ച്ച ഗണ്യമായി ഉയര്‍ന്നു. കോവിഡ് 19 മൂലം 2020 മാര്‍ച്ചില്‍ വില്‍പ്പന നഷ്ടം നേരിട്ടിരുന്നു. ഇതുമായുള്ള താരതമ്യമായതിനാലാണ് 2021 മാര്‍ച്ചില്‍ വളര്‍ച്ച കൂടുതലായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.Read More →

മുത്തൂറ്റ് ഫിനാന്‍സിന്റെ എന്‍സിഡികള്‍ ആദ്യദിനത്തില്‍ തന്നെ മുഴുവന്‍ വിറ്റഴിഞ്ഞു

കൊച്ചി:  മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങള ള്‍  (എന്‍സിഡികള്‍) ആദ്യദിനത്തില്‍ തന്നെ മുഴുവനായി വിറ്റഴിച്ചു. 1700 കോടി രൂപയുടെ എന്‍സിഡികളാണ് ഈ 25-ാമത്തെ ഇഷ്യുവില്‍ വിതരണത്തിനായി മാറ്റിവെച്ചിരുന്നത്.  ആദ്യദിനം തന്നെ 2337 കോടി രൂപയുടെ കടപത്രങ്ങളള്‍ക്കായുള്ള അപേക്ഷകള്‍ ലഭിച്ചു എന്നാണ് ഏപ്രില്‍ 08, 2021ന് വൈകുന്നേരം 5 മണിക്ക് ബിഎസ്ഇയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. കമ്പനിക്ക് ക്രിസില്‍, ഐസിആര്‍എ എന്നിവയില്‍ നിന്ന് എഎ പ്ലസ് റേറ്റിംഗ് ലഭിച്ചതിനുശേഷമുള്ള ആദ്യത്തെ എന്‍സിഡി വിതരണമാണിത്.Read More →

കോവിഡ് വ്യാപന ഭീതി: ഓഹരി വിപണികളിൽ കനത്ത തകർച്ച

രാജ്യത്തു കോവിഡ് വ്യാപന ഭീതിയിൽ കനത്ത തകർച്ച നേരിട്ട് ഓഹരി വിപണികൾ. സെൻസെക്സ് 1200 പോയിന്റും നിഫ്റ്റി 300 പോയിന്റും താഴ്ന്നു. ഒരു ലക്ഷത്തോളം പുതിയ കോവിഡ് കേസുകൾ ഒറ്റദിവസം റിപ്പോർട്ട് ചെയ്തതാണു വിപണികൾക്കു തിരിച്ചടിയായത്.  രാജ്യത്തിന്റെ പലയിടത്തും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതു വ്യാപാര ഇടപാടുകളെ  ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ബാങ്കിങ് ഓഹരികളിലാണു കൂടുതൽ ഇടിവ് ഉണ്ടായത്Read More →

ഹൈലൈറ്റ് മാളിന്റെ വാർഷികത്താടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക്  തുടക്കമായി

Sreejith Sreedharan വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഹൈലൈറ്റ് മാളിൽ കൊച്ചി മുസിരിസ് ബിനാലെക്ക്സമാനമായി, മലബാറിലെ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ ജനങ്ങൾക്ക്പരിചയപ്പെടുത്താനും പ്രോത്സാഹനങ്ങളേകാനും ഒരു വേദി ഒരുക്കുന്നു. കൂടാതെ പ്രമുഖഗായകരായ റാസാ ബീഗം, മെഹ്ഫിൽ ഇ സമാ, ശ്രീനാഥ്, നിമിഷ തുടങ്ങിയവരുടെ സംഗീതസായാഹ്നങ്ങൾ, വളർത്തു മൃഗങ്ങളുടെ പ്രദർശനം , വിന്റേജ് കാർ എക്സ്പോ , അന്തർദേശീയതലത്തിലുളള ഫാഷൻ വീക്ക് എന്നിവയും ഉണ്ടാകും. ഏപ്രിൽ മാസമുടനീളം മാളിലെ എല്ലാ ഷോപ്പുകളിലും പ്രത്യേക കിഴിവുകളുംRead More →