റ​ബ​ർ ക​​ര്‍ഷ​​ക​​ര്‍ക്ക് ആ​ശ്വാ​സ​മാ​യി റ​ബ​ർ പാ​ൽ വി​ലയിൽ വൻകുതിപ്പ്

കോ​​ട്ട​​യം: റ​ബ​ർ ക​​ര്‍ഷ​​ക​​ര്‍ക്ക് ആ​ശ്വാ​സ​മാ​യി ലാ​​റ്റ​​ക്സ് (റ​ബ​ർ പാ​ൽ) വി​​ല​യി​ൽ വ​ൻ​കു​തി​പ്പ്. ശ​നി​യാ​ഴ്ച കി​ലോ​ക്ക്​ 175 രൂ​പ​ക്കു​​വ​രെ ക​ച്ച​വ​ടം ന​ട​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച 172 രൂ​​പ​​യാ​​യി​​രു​​ന്നു ഒ​​രു കി​​ലോ ലാ​​റ്റ​​ക്‌​​സി​​ന്‍റെ വി​​പ​​ണി വി​​ല. ക​ർ​ഷ​ക​ർ​ക്ക്​ 165 രൂ​പ വ​രെ ല​ഭി​ച്ചു.​ ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തും ക​​യ​​റ്റു​​മ​​തി​ ആ​വ​ശ്യം ഉ​യ​ർ​ന്ന​തു​മാ​ണ്​ വി​​ല ഉ​​യ​​രാ​​ന്‍ കാ​ര​ണം. ഒ​ട്ടു​പാ​ൽ വി​ല​യി​ലും വ​ർ​ധ​ന​വു​ണ്ട്. ശ​നി​യാ​ഴ്ച കി​ലോ​ക്ക്​ 81 വ​രെ​യാ​യി ഉ​യ​ർ​ന്നു. മാ​​ര്‍ച്ച് ആ​​ദ്യ​​വാ​​രം മു​​ത​​ല്‍ ലാ​​റ്റ​​ക്സി​​ന്‍റെRead More →

ജി.എസ്.ടി വരുമാനത്തിൽ 12 ശതമാനം വർധന; ജൂണിൽ 1.61 ലക്ഷം കോടി വരുമാനം

ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ വർധന. 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 1.61 ലക്ഷം കോടിയാണ് ​ജൂണിലെ ജി.എസ്.ടി വരുമാനം ഉയർന്നത്. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ജി.എസ്.ടി പിരിവിലെ കണക്കുകൾ പുറത്ത് വിട്ടത്. കഴിഞ്ഞ ജൂലൈയുമായി താരതമ്യം ചെയ്യുമ്പോഴാണ് വർധന രേ​ഖപ്പെടുത്തിയത് ജി.എസ്.ടി നിലവിൽ വന്നതിന് ശേഷം ഇത് ഏഴാം തവണയാണ് വരുമാനം 1.50 ലക്ഷം കോടി കടക്കുന്നത്. ജൂണിൽ പിരിച്ചെടുത്ത പണത്തിൽ 31,013 കോടി രൂപ സെൻട്രൽ ജി.എസ്.ടിയാണ്. സംസ്ഥാനങ്ങൾRead More →

ലയനത്തിന് പിന്നാലെ ലോകത്തെ നാലാമത്തെ വലിയ ബാങ്കായി എച്ച്.ഡി.എഫ്.സി

മുംബൈ: ലോകത്തെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന് എച്ച്.ഡി.എഫ്.സി. എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും ഹൗസിങ് ഡെവലെപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷനും ലയിച്ചതോടെ ഇന്ത്യൻ ബാങ്കിന് വൻ നേട്ടം സ്വന്തമാക്കാൻ സാധിച്ചത്. വിപണി മൂല്യത്തിൽ ​ആഗോളതലത്തിൽ നാലാം സ്ഥാനത്താണ് എച്ച്.ഡി.എഫ്.സി ബാങ്കിപ്പോൾ. ജെ.പി മോർഗൻ, ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, ബാങ്ക് ഓഫ് അമേരിക്ക എന്നിവയാണ് എച്ച്.ഡി.എഫ്.സിക്ക് മുന്നിലുള്ളത്. 172 ബില്യൺ ഡോളറാണ് എച്ച്.ഡി.എഫ്.സിയുടെ ആകെRead More →

വിപണിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ആപ്പിൾ

വാഷിങ്ടൺ: ആപ്പിളിന്റെ ഓഹരികൾക്ക് വിപണിയിൽ റെക്കോർഡ് നേട്ടം. ബുധനാഴ്ച വൻ നേട്ടത്തോടെയാണ് ആപ്പിൾ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ആപ്പിളിന്റെ വിപണിമൂല്യം 2.98 ട്രില്യൺ ഡോളറായി ഉയർന്നു. ആപ്പിളിന്റെ ഓഹരി വില 0.6 ശതമാനം ഉയർന്ന് 189.25 ഡോളറിലാണ് എത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആപ്പിൾ റെക്കോർഡ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്. ഇതിന് മുമ്പ് 2002 ജനുവരി മൂന്നിനാണ് ആപ്പിളിന്റെ വിപണിമൂല്യം ഇത്തരത്തിൽ വൻതോതിൽ ഉയർന്നത്. 2023ൽ ഇതുവരെ 46Read More →

കരിമ്പിന്റെ ന്യായ വില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്

ന്യൂഡല്‍ഹി: കരിമ്പിന്റെ ന്യായവില ക്വിന്റലിന് 10 രൂപ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന 2023-24 സീസണില്‍ ന്യായ വില ക്വിന്റിലിന് 315 രൂപയായി. കരിമ്പ് കര്‍ഷകര്‍ക്ക് മില്ലുകള്‍ നല്‍കേണ്ട ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് കരിമ്പിന്റെ എഫ്ആര്പി വര്ദ്ധിപ്പിക്കാന് തീരുമാനിച്ചത്. 2023-24 സീസണില്‍ കരിമ്പിന്റെ എഫ്ആര്‍പി ക്വിന്റലിന് 315 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന്Read More →