അദാനിയെ മറികടന്ന് അംബാനി; ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ബഹുദൂരം മുന്നിൽ

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ മറികടന്നാണ് നേട്ടം. ഹുറുൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിലാണ് അംബാനി ഒന്നാമതെത്തിയത്. 8,08,700 ​കോടിയാണ് അംബാനിയുടെ ആകെ ആസ്തി. രണ്ട് ശതമാനം വർധനയാണ് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അംബാനിയുടെ സ്വത്തിൽ ഉണ്ടായത്. 4,74,800 കോടി ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാമത്. അദാനിയുടെ സ്വത്തിൽ 57 ശതമാനത്തിന്റെ ഇടിവുണ്ടായി. ഹിൻഡൻബർഗ്Read More →

കോഴിക്കോട്: സ്വർണവിലയിൽ തുടർച്ചയായ നാലാം ദിവസവും വർധനവ്. പവന് 240 രൂപയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 30 രൂപ വർധനവ്. ഇതോടെ, പവൻ വില 42,920ഉം ഗ്രാമിന് 5365 രൂപയുമായി. നിലവിൽ ഈ മാസത്തെ ഏറ്റവുമുയർന്ന വിലയിലാണ് സ്വർണം. ഒക്ടോബർ അഞ്ചിലെ വിലയായ 41,920 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. അഞ്ച് ദിവസം കൊണ്ട് പവന് ആയിരം രൂപയുടെ വർധനവാണുണ്ടായത്. ഇന്നലെ 160 രൂപയുടെ വർധനവുണ്ടായിരുന്നു. ശനിയാഴ്ചRead More →

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ യുഎസിലെ ക്ലോഡിയ ഗോള്‍ഡിന്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല് സമ്മാനം ഇത്തവണ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്ഡിന് നേടി. തൊഴില് മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ആല്ഫ്രഡ് നൊബേലിന്റെ സ്മരണക്കായി, സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്സ്ബാങ്ക് പ്രൈസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ളതാണ് പുരസ്കാരാം. ഒമ്പത് ലക്ഷം ഡോളറാണ് സമ്മാനതുക. അമേരിക്കന് സാമ്പത്തിക വിദഗ്ധയും ചരിത്രകാരിയുമാണ് ഗോള്ഡിന്. നിലവില് ഹാര്വാര്ഡ് സര്വകലാശാലയില് സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ്. സ്ത്രീ തൊഴില് ശക്തി, ലിംഗഭേദംRead More →

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ നവംബര്‍ 7 ന് വോട്ടെടുപ്പ് നടക്കും. ചത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടവോട്ടെടുപ്പ് നവംബര്‍ 7 നും രണ്ടാംഘട്ട വോട്ടെടുപ്പ് 17 നും നടക്കും. തെലങ്കാനയില്‍ നവംബര്‍ 30 നും രാജസ്ഥാനില്‍ 23 നുമാണ് വോട്ടെടുപ്പ്. മധ്യപ്രദേശില്‍ നവംബര്‍ 17 ന് വോട്ടെടുപ്പ് നടക്കും.Read More →

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

ദില്ലി: ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റിദ്ദാക്കിയത്. ഈ മാസം 14 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലായിരുന്നു സർവീസുകൾ നടത്തിയിരുന്നത്. അതേസമയം, ഇസ്രായേലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. യുദ്ധം എത്രനാൾ നീളുമെന്നാണ് കേന്ദ്രം ഉറ്റുനോക്കുന്നത്. ഇസ്രയേൽ – ഹമാസ് സംഘർഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കൽ തൽകാലംRead More →