എയർ ഇന്ത്യ വിമാനങ്ങൾക്ക് പുത്തൻ ലുക്ക്; ചിത്രങ്ങൾ പുറത്ത്

പുതിയ വിമാനങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് എയർ ഇന്ത്യ. ലോഗോ ഡിസൈനും മാറിയതിന് ശേഷമുള്ള വിമാനങ്ങളുടെ ചിത്രമാണ് എയർ ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നത്. ഈ വർഷം ആദ്യമാണ് എയർ ഇന്ത്യ കമ്പനിയെ റീബ്രാൻഡ് ചെയ്തത്. ദ വിസ്ത എന്ന പേരിൽ പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിരുന്നു. പുതിയ ഡിസൈനും ലോഗോയോടും കൂടിയ A350 വിമാനങ്ങളുടെ ചിത്രങ്ങളാണ് എയർ ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നത്. ഫ്രാൻസിലെ ടോൾഹൗസ് വർക്ക്​ഷോപ്പിൽ നിന്നുള്ള ചിത്രങ്ങളാണിത്. പുതിയRead More →

ദേശീയ വാക്സിന്‍ സുരക്ഷയില്‍ അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം: ഡോ. കൃഷ്ണ എം. എല്ല

തിരുവനന്തപുരം: ഇപ്പോള്‍ അവഗണിക്കുന്ന രോഗങ്ങള്‍ നാളത്തെ പകര്‍ച്ചവ്യാധികളും മഹാമാരികളുമായി മാറുകയാണെന്ന് സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി റിസര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനും ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് എക്സിക്യുട്ടീവ് ചെയര്‍മാനുമായ ഡോ. കൃഷ്ണ എം. എല്ല. പാപ്പനംകോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി(എന്‍.ഐ.ഐ.എസ്.ടി)യില്‍ സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി സ്ഥാപക ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേശീയ വാക്സിന്‍ സുരക്ഷയില്‍ അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പമാണ് ഇന്ത്യയുടെ സ്ഥാനമെന്നും ഇന്ത്യന്‍ വാക്സിന് ആഗോള തലത്തില്‍ വലിയ പ്രാധാന്യമാണുള്ളതെന്നും ഡോ.Read More →

പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 87 ശതമാനവും ബാങ്കുകളിലെത്തി; ഇനി ആർ.ബി.ഐ ഇഷ്യൂ ഓഫിസുകളിൽനിന്ന് മാറ്റിയെടുക്കാം

ന്യൂഡല്‍ഹി: പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 87 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കഴിഞ്ഞ മേയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളില്‍ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് ദ്വൈമാസ ധനനയ അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ 29 വരെ 3.42 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍Read More →

‘സ്വന്തം പേര് ഓർമയില്ല, ഉമിനീരുപോലും ഇറക്കുന്നില്ല’: മറവിരോ​ഗം ബാധിച്ച് കനകലത ദുരിതാവസ്ഥയിൽ

ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടി കനകലത. ഇപ്പോൾ കടുത്ത ആരോ​ഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണ് താരം. പാർക്കിൻസൺസും മറവിരോ​ഗവും ബാധിച്ച് ദുരിതാവസ്ഥയിലാണ് കനകലത ഇപ്പോൾ. ഭക്ഷണം കഴിക്കുന്നതുപോലും നിർത്തിയ അവസ്ഥയാണ്. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയെന്നും നടിയുടെ സഹോദരി വിജയമ്മ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2021 മുതലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. തുടർന്ന്Read More →

ഇന്ത്യയിലേക്ക് വിമാന സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ്

കൊച്ചി: ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ സര്‍വീസ് ഒക്ടോബര്‍ ഏഴിന് തുടങ്ങും. ഉഗാണ്ടയിലെ എന്റബ്ബെ രാജ്യാന്തര വിമാനത്താവളത്തേയും മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തേയും ബന്ധിപ്പിച്ചാണ് സര്‍വീസ്. ആദ്യ വിമാനം (യുആര്‍ 430) ശനിയാഴ്ച എന്റബ്ബെയില്‍ നിന്ന് പ്രാദേശിക സമയം രാത്രി 8.15ന് പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ 5.55ന് മുംബൈയില്‍ ഇറങ്ങും. മുംബൈയില്‍ നിന്നുള്ള ആദ്യ വിമാനം (യുആര്‍ 431) ഞായറാഴ്ച രാവിലെRead More →