പേടിഎമ്മിന്റെ വരുമാനത്തിൽ രണ്ടാം പാദത്തിൽ 32% വർദ്ധന

പേയ്‌മെന്റ് മേജർ പേടിഎമ്മിന്റെ മാതൃ കമ്പനിയായ One97 കമ്മ്യൂണിക്കേഷൻസ് ഒക്‌ടോബർ 20ന് 2,519 കോടി രൂപയുടെ ഏകീകൃത വരുമാനം റിപ്പോർട്ട് ചെയ്തു. 2023 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 32 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ വർഷത്തെ വരുമാനം 1,914 കോടി രൂപയായിരുന്നു. പ്രധാനമായും പേയ്‌മെന്റ് പ്രോസസിംഗ് മാർജിനുകൾ മെച്ചപ്പെടുത്തിയത്തിന്റെയും വായ്പാ വിതരണത്തിലെ വളർച്ചയുടെയും ഫലമായാണ് നേട്ടം. കമ്പനിയുടെ മൊത്തത്തിലുള്ള നേരിട്ടുള്ള ചെലവ് 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1,093Read More →

ഡാബർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്

വാഷിംഗ്ടൺ: ഹെയർ റിലാക്സർ ഉൽപ്പന്നങ്ങളുടെ ഉപയോഗം ക്യാൻസറിന് കാരണമാകുന്നുവെന്ന് ആരോപിച്ച് യുഎസിലെയും കാനഡയിലെയും ഡാബർ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്. അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. ഡാബറിന്റെ മൂന്ന് അനുബന്ധ സ്ഥാപനങ്ങൾക്കെതിരെ യുഎസിലും കാനഡയിലും നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ ഉപസ്ഥാപനങ്ങളിൽ നമസ്‌തേ ലബോറട്ടറീസ് എൽഎൽസി, ഡെർമോവിവ സ്കിൻ എസൻഷ്യൽസ് ഇൻക്, ഡാബർ ഇന്റർനാഷണൽ ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപൂർണ്ണവുമായ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന്Read More →

ഐസിഐസിഐ ബാങ്കിന് 12.2 കോടി പിഴ ചുമത്തി ആർബിഐ

മുംബൈ: സ്വകാര്യമേഖലയിലെ മുൻനിര ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തി ആർബിഐ. വായ്പാ നിയമങ്ങൾ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനുമാണ് പിഴ. 12.2 കോടിയാണ് പിഴയായി ഐസിഐസിഐ ബാങ്ക് നൽകേണ്ടത്. ആർബിഐ ഇതുവരെ ചുമത്തിയതിൽവെച്ച് റെക്കോർഡ് പിഴയാണ് ഇത്. ഇതിനു മുൻപ് എച്ച്‌ഡിഎഫ്‌സി ബാങ്കിനാണ് ആർബിഐ ഏറ്റവും കൂടുതൽ പിഴ ചുമത്തിയത്. 10 കോടി രൂപയാണ് വാഹന വായ്പകളിലെ ക്രമക്കേടുകൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിന് നൽകേണ്ടി വന്നത്.Read More →

ബാങ്ക് ഓഫ് ബറോഡയില്‍ 60 പേര്‍ക്ക് സസ്പെന്‍ഷന്‍

ബാങ്ക് ഓഫ് ബറോഡയുടെ ഡിജിറ്റല്‍ ആപ്പ് ആയ ബോബ് വേള്‍ഡില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 60 ജീവനക്കാരെ ബാങ്ക് സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ 11 അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍മാരും ഉള്‍പ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വഡോദര റീജിയണില്‍ പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗം പേരും. ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് നടത്തിയ അന്വേഷണത്തിലാണ് ബോബ് വേള്‍ഡ് ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ ജീവനക്കാര്‍ നടത്തിയ തട്ടിപ്പ് പുറത്തായത്. ബോബ് വേള്‍ഡ്Read More →

ചെറുകിട വ്യാപാരികൾക്ക് വായ്പയുമായി ഗുഗ്ൾപേ

ചെറുകിട വ്യാപാരികൾക്ക് വായ്പയുമായി ഗൂഗ്ൾ പേ. സചേത് ലോൺ എന്ന പേരിലാണ് കമ്പനി ചെറുകിട വ്യാപാരികൾക്കായി വായ്പ നൽകുന്നത്. 15000 രൂപ വരെയാണ് ഇത്തരത്തിൽ വായ്പയായി നൽകുക. 111 രൂപയിലാണ് പ്രതിമാസ തിരിച്ചടവ് തുടങ്ങുക. ഡി.എം.ഐ ഫിനാൻസുമായി ചേർന്നാണ് കമ്പനി വായ്പകൾ നൽകുന്നത്. ഇപേ ലേറ്റർ സംവിധാനത്തിലൂടെയാണ് ഗൂഗ്ൾ വ്യാപാരികൾക്ക് വായ്പ നൽകുന്നുണ്ട്. ഓൺലൈൻ, ഓഫ്​ലൈൻ വ്യാപാരികൾക്ക് അവരുടെ വ്യാപാരാവശ്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരത്തിൽ വായ്പ. ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേർന്ന് യു.പി.ഐRead More →