വിഴിഞ്ഞത്തെ ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ച കുടുംബത്തിലെ രണ്ടുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

(പ്രതീകാത്മക ചിത്രം) തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ചടയമംഗലം നിലമേൽ സ്വദേശി ഷാജി (42), ഷാജിയുടെ ഭാര്യാ മാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്ന കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് പൊലീസ് ഹോട്ടൽ താത്കാലികമായി പൂട്ടി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി ഭക്ഷ്യവിഷബാധയാണോ എന്ന് ഉറപ്പിക്കാൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽRead More →

മോദിയുമായി കൂടിക്കാഴ്ച: രാ​ഷ്ട്രീ​യ​വും തെ​ര​ഞ്ഞെ​ടു​പ്പും ച​ർ​ച്ച​യാ​യി​ല്ലെ​ന്ന് കാ​ന്ത​പു​രം

ന്യൂ​ഡ​ല്‍ഹി: കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ലോ​ക് ക​ല്യാ​ൺ മാ​ർ​ഗി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തി ന​ട​ത്തി​യ അ​ര​മ​ണി​ക്കൂ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ റ​മ​ദാ​ൻ​സ​ന്ദേ​ശം പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി​യ​താ​യും കാ​ന്ത​പു​രം പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ​നി​ൽ​ക്കെ കൂ​ടി​ക്കാ​ഴ്ച​യി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ങ്ങ​​ൾ ച​ർ​ച്ച​ചെ​യ്തി​ല്ലെ​ന്നും കേ​ര​ള​ത്തി​ന്റെ കാ​ര്യ​ങ്ങ​ളാ​ണ് പ​റ​ഞ്ഞ​തെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് കാ​ന്ത​പു​രം പ്ര​തി​ക​രി​ച്ചു.Read More →

ഷോ​പ്പി​ങ് മാ​ളി​ൽ എ​സ്.​എ​ഫ്.​​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​നം: പൊലീസുകാരനെതിരെ കേസെടുത്തതിൽ വീഴ്ചയില്ലെന്ന്​ റിപ്പോർട്ട്

തി​രു​വ​ന​ന്ത​പു​രം: ഷോ​പ്പി​ങ് മാ​ളി​ൽ എ​സ്.​എ​ഫ്.​​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​ത്തി​ന്​ വി​ധേ​യ​നാ​യ പൊ​ലീ​സു​കാ​ര​ൻ മി​ഥു​നെ​തി​രെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ്​ ചു​മ​ത്തി കേ​സെ​ടു​ത്ത​തി​ൽ വീ​ഴ്ച​യി​ല്ലെ​ന്ന്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ കേ​ര​ള പൊ​ലീ​സ്​ അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ്​ ചു​മ​ത്തി​യ​ത്​ ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്നാ​ണ്​ വി​വ​രം. ക​ഴി​ഞ്ഞ​ദി​വ​സം ട്രാ​വ​ൻ​കൂ​ർ മാ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്​​ധ​പ്പെ​ട്ട്​ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ കെ. ​കാ​ർ​ത്തി​കി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഫോ​ർ​ട്ട്​ അ​സി. ക​മീ​ഷ​ണ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ കേ​സെ​ടു​ത്ത​തി​ൽ പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത്​ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.Read More →

വീട്ടിൽ കുഴിച്ചിട്ട നിലയിൽ മനുഷ്യ അസ്ഥികൂടം: അന്വേഷണം ആരംഭിച്ചു

ചിറമനേങ്ങാട് നെല്ലിക്കുന്നിൽ വീടിനുളളിൽ കുഴിച്ചിട്ട നിലയിൽ കണ്ട മനുഷ്യ അസ്ഥികൂടം പൊലീസ് ഫോറൻസിക് വിഭാഗം പരിശോധിക്കുന്നു എരുമപ്പെട്ടി: ചിറമനേങ്ങാട് നെല്ലിക്കുന്നിൽ വീടിനുളളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഫോറൻസിക് വിഭാഗം എത്തി അസ്ഥികൂടം പരിശോധന നടത്തി. ചിറമനേങ്ങാട് നെല്ലിക്കുന്ന് പള്ളിക്കുളം റോഡിലെ പാടശേഖരത്തിന് സമീപത്തെ ആൾതാമസമില്ലാത്ത ഓട് മേഞ്ഞ വീട്ടിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. വീടിന് പുറകിലെ വർക്ക് ഏരിയയിലെ അടുപ്പ്Read More →

ഫെബ്രുവരിയിലെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണംRead More →