ജിയോ ഫിനാൻഷ്യൽ സർവീസസിൽ ഇഷ അംബാനി ഉൾപ്പെടെയുള്ള ഡയറക്ടർമാരുടെ നിയമനത്തിന് ആർബിഐ അനുമതി

മുംബൈ: ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ബോർഡിലേക്ക് മൂന്ന് ഡയറക്ടർമാരെ നിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അംഗീകാരം നൽകിയതായി കമ്പനി അറിയിച്ചു. “ഇഷ മുകേഷ് അംബാനി, അൻഷുമാൻ താക്കൂർ, ഹിതേഷ് കുമാർ സേത്തിയ എന്നിവരെ കമ്പനിയുടെ ഡയറക്ടർമാരായി നിയമിക്കുന്നതിന് 2023 നവംബർ 15ലെ ആർബിഐ ലെറ്റർ അംഗീകാരം നൽകിയിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ജിയോ ഫിനാൻഷ്യൽസ് എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു. അംഗീകാരം ലഭിച്ച തീയതി മുതൽ ആറ്Read More →

ഗൂഗിളിന്റെ പരസ്യ വരുമാനത്തിൽ 36 ശതമാനവും പോകുന്നത് ആപ്പിളിന്

സാന്ഫ്രാന്സിസ്കോ: കമ്പനിയുടെ പരസ്യ വരുമാനത്തിന്റെ 36 ശതമാനം ആപ്പിളിനാണ് നൽകുന്നതെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ സ്ഥിരീകരിച്ചു. അൺറിയൽ എഞ്ചിനും ഫോർട്ട്‌നൈറ്റ് നിർമ്മാതാക്കളായ എപിക് ഗെയിംസും നൽകിയ കേസിനെത്തുടർന്ന് ഒരു പ്രത്യേക ഹർജിയിലാണ് പിച്ചൈ മൊഴി നൽകിയത്. നടപടിക്രമങ്ങൾക്കിടയിൽ അദ്ദേഹം കോടതിയിൽ കണക്ക് വെളിപ്പെടുത്തി. സി‌എൻ‌ബി‌സിയുടെ റിപ്പോർട്ട് അനുസരിച്ച്, ഗൂഗിൾ ആപ്പിളുമായി ശക്തമായി മത്സരിക്കുന്നുവെന്നും 2022ലെ ട്രാഫിക് ഏറ്റെടുക്കൽ ചെലവുകൾക്കായി മൊത്തത്തിൽ 49 ബില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ടെന്നും പിച്ചൈ പറഞ്ഞു.Read More →

ആദ്യം രശ്മിക, ഇപ്പോൾ കജോളും; നടി വസ്ത്രം മാറുന്നതായി ഡീപ്ഫെയ്‌ക്ക് വിഡിയോ

ബോളിവുഡ് താരം കജോളിന്റെ ഡീപ്‌ഫെയ്ക്ക് വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുടെ വിഡിയോയാണ് നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ മുഖം കജോളിന്റേതാക്കി മാറ്റി പ്രചരിപ്പിക്കുന്നത്. ഈ വിഡിയോയിൽ ഒരിടത്ത് യഥാർഥ യുവതിയുടെ മുഖം വന്നുപോകുന്നുണ്ട്. ഒരു മലയാളി പേരുള്ള ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കജോൾ വസ്ത്രം മാറുന്ന തരത്തിലാണ് വിഡിയോ. ജൂൺ അഞ്ചിന് ടിക്‌ടോക് പ്ലാറ്റ്‌ഫോമിലാണ് വിഡിയോ ആദ്യം പബ്ലിഷ്Read More →

പത്തൊമ്പതാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായി: അന്താരാഷ്ട്ര അംഗീകാരത്തിൽ നിറവിൽ അമല്ലാജ് കെ.പി

കോഴിക്കോട്: ചരിത്രം കുറിച്ച പത്തൊമ്പതുകാരന്റെ വിജയഗാഥയ്ക്ക് അന്തർദേശീയ അംഗീകാരം.യുനസ്‌കോയ്ക്ക് കീഴിലുള്ള ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ കോഴിക്കോട് നടന്ന ഒമ്പതാം ജനറൽ അസംബ്ലിയിൽ ആഗോള ബ്രാൻഡായ എലാസിയയുടെ സൂത്രധാരനായ 19 കാരൻ അമല്ലാജ്  കെ.പിയ്ക്ക് amalaj kp അംഗീകാരം കൈമാറി.’2023 ലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ’ആയാണ് അമല്ലാജ് തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ‘റാവിസ് കടവിൽ’ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഐസിസിഎൻ സെക്രട്ടറി ജനറൽജൂലിയോ രമൻ ബ്ലാസ്കോRead More →

ബജാജ് ഫിനാൻസിന്റെ ഇകോം, ഇൻസ്റ്റ ഇ.എം.ഐ കാർഡ് നിരോധിച്ച് ആർ.ബി.ഐ

ന്യൂഡൽഹി: ബജാജ് ഫിനാൻസിന്റെ വായ്പ സംവിധാനങ്ങളായ ഇകോം, ഇൻസ്റ്റ ഇ.എം.ഐ തുടങ്ങിയവ നിരോധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇവ ഡിജിറ്റൽ വായ്പ നിയമങ്ങൾ പാലിച്ചിരുന്നില്ലെന്നും ഇതേത്തുടർന്നാണ് ആർ.ബി.ഐയുടെ നിരോധനമെന്നുമാണ് റിപ്പോർട്ട്. നിയമലംഘനങ്ങൾ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി (എൻ.ബി.എഫ്.സി) വിലയിരുത്തിയിരുന്നു. വായ്പ സംവിധാനങ്ങളുടെ പൂർണ വിവരങ്ങൾ നിയമപ്രകാരം കമ്പനി കടക്കാരോട് വ്യക്തമാക്കേണ്ടതുണ്ട്. ഇത് ലംഘിച്ച് വായ്പകൾ നൽകിയതിന്റെ പേരിലാണ് ആർ.ബി.ഐ നടപടി സ്വീകരിച്ചത്. അതേസമയം ആർ.ബി.ഐ രജിസ്റ്റേർഡ് ആയിട്ടുള്ളRead More →