മലപ്പുറം: രാജ്യത്ത്​ സ്വർണ ഇറക്കുമതിയിൽ വൻ വർധന​. ഒക്ടോബറിലെ കണക്കു പ്രകാരം ഇന്ത്യയുടെ സ്വർണ ഇറക്കുമതി രണ്ടര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി​. ദീപാവലിക്ക് മുന്നോടിയായുള്ള വിലയിടിവ് വ്യാപാരികളെ കൂടുതൽ സ്വർണം വാങ്ങാൻ പ്രേരിപ്പിച്ചെന്നാണ്​ വിലയിരുത്തൽ. ഒക്ടോബറിലെ ഇന്ത്യയുടെ ഇറക്കുമതി ഒരു വർഷം മുമ്പുള്ളതിനേക്കാൾ 60 ശതമാനത്തോളം ഉയർന്നു​. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഇറക്കുമതി കൂടിയത് ഇന്ത്യൻ സമ്പദ്ഘടനക്ക് ഉത്തേജനം നൽകുന്നതാണെന്ന്​ വ്യാപാരRead More →

ദീപാവലിക്ക് റെക്കോർഡ് വിൽപനയുണ്ടായതിന് പിന്നാലെ കല്യാണ സീസണിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യയിലെ കച്ചവടക്കാർ

ദീപാവലിക്ക് റെക്കോർഡ് വിൽപനയുണ്ടായതിന് പിന്നാലെ കല്യാണ സീസണിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യയിലെ കച്ചവടക്കാർ. നവംബർ 23ന് തുടങ്ങുന്ന കല്യാണ സീസൺ ഡിസംബർ 15 വരെ നീളും. ഇക്കാലയളവിൽ 38 ലക്ഷം വിവാഹങ്ങൾ നടക്കുമെന്നാണ് കണക്കുകൂട്ടൽ. 4.74 ലക്ഷം കോടിയുടെ കച്ചവടം വിവാഹ സീസണിൽ ഉണ്ടാവുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡഴ്സിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 32 ലക്ഷം വിവാഹങ്ങളാണ് നടന്നത്. പിന്നീട് ജനുവരിയിൽ തുടങ്ങുന്ന വിവാഹ സീസൺ ജൂലൈRead More →

റോബിന്‍ ബസ് ഇന്നും തടഞ്ഞു, മോട്ടോര്‍ വാഹനവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍; യാത്ര വൈകിപ്പിക്കാനെന്ന് ജീവനക്കാര്‍

തൊടുപുഴ: പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസ് ഇന്നും തടഞ്ഞു. യാത്രയ്ക്കിടെ, തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത് വച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് ബസ് തടഞ്ഞ് പരിശോധന നടത്തിയത്. റോബിന്‍ ബസിന് പിന്തുണയുമായി എത്തിയ നാട്ടുകാര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു. കഴിഞ്ഞദിവസം ആദ്യമായി സര്‍വീസ് ആരംഭിച്ച റോബിന്‍ ബസിന് മോട്ടോര്‍ വാഹന നിയമ ലംഘനത്തിന്റെ പേരില്‍  കേരളത്തിലും തമിഴ്‌നാട്ടിലും പിഴയിട്ടിരുന്നു. ഏകദേശം ഒരു ലക്ഷത്തിലധികം രൂപയാണ്Read More →

മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലേക്ക്; നവ കേരള സദസിനു ഇന്ന് തുടക്കം; ആഡംബര ബസ് കാസർക്കോട് എത്തി

കാസർക്കോട്: പിണറായി സർക്കാരിന്റെ നവ കേരള സദസിനു ഇന്ന് കാസർക്കോട് തുടക്കമാകും. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളി​ഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഉദ്ഘാടനം. മുഖ്യമന്ത്രിയും മറ്റു വകുപ്പ് മന്ത്രിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുന്നതാണ് പരിപാടി. ഇന്ന് മുതൽ ഡിസംബർ 24 വരെയാണ് പര്യടനം. ഇവർക്ക് സഞ്ചരിക്കാനുള്ള പ്രത്യേകം നിർമിച്ച ബസ് കേരളത്തിലെത്തിച്ചു. പുലർച്ചെ കാസർക്കോട് എത്തിച്ച ബസ് പൊലീസ് ക്യാമ്പിലേക്ക് മാറ്റി. ആ‍ഡംബര ബസിനു ഇളവുകൾ അനുവദിച്ച്Read More →

മുംബൈയിൽ 1500 കോടി രൂപയുടെ പുനർവികസന പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി പുറവങ്കര ലിമിറ്റഡ്

ബാംഗ്ലൂർ : ബെംഗളൂരു ആസ്ഥാനമായുള്ള ലിസ്റ്റഡ് റിയൽ എസ്റ്റേറ്റ് ഡെവലപ്പർ, പുരാവങ്കര ലിമിറ്റഡ് , 1,500 കോടി രൂപയുടെ മൊത്ത വികസന മൂല്യമുള്ള (ജിഡിവി) രണ്ട് ഹൗസിംഗ് സൊസൈറ്റികൾക്ക് റെസിഡൻഷ്യൽ പുനർവികസന അവകാശം നേടി.ആഡംബര പദ്ധതിയുടെ നിർമ്മാണം അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു . അന്ധേരി വെസ്റ്റിലെ മൂന്ന് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ആദ്യ പുനർവികസന പദ്ധതിയാണിത് . ഇതിന് 5.8 ലക്ഷംRead More →