സ്വർണാഭരണ മേഖലയിലെ നികുതി വരുമാനം: കൃത്യമായ കണക്കില്ലെന്ന് ജി.എസ്.ടി വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വർണാഭരണ മേഖലയിൽനിന്നുള്ള വാർഷിക വിറ്റുവരവിന്‍റെയും നികുതി വരുമാനത്തിന്‍റെയും കൃത്യമായ കണക്കില്ലെന്ന് ചരക്കുസേവന നികുതി (ജി.എസ്.ടി) വകുപ്പ്. 2021-22നുശേഷം സ്വർണവ്യാപാരികളുടെ സംഘടനാ പ്രതിനിധികൾ നിരവധി തവണ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും വാർഷിക വിറ്റുവരവ് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടിട്ടില്ല. വ്യാപാരമേഖലയിൽനിന്ന് ലഭിച്ച നികുതിയുടെയും വിറ്റുവരവിന്‍റെയും വിവരങ്ങൾ മേഖല തിരിച്ച് ലഭ്യമല്ലാത്തതിനാൽ സ്വർണവുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാനാവില്ലെന്നാണ് മറുപടി. 2021-’22ൽ വാർഷിക വിറ്റുവരവ് 1,01,668.96 കോടിയും നികുതി വരുമാനം 343.81 കോടിയുംRead More →

ഇന്ത്യയുടെ വിശ്വസ്ത വ്യവസായി ടാറ്റ സൺസ് ഇമെരിറ്റസ് ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ ∙ ഇന്ത്യയുടെ വിശ്വസ്ത വ്യവസായിക്ക്, ടാറ്റയുടെ മുൻ അമരക്കാരനു യാത്രാമൊഴി. ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഇനി ഓർമ. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായത്. രക്തസമ്മർദം കുറഞ്ഞ് അവശനായ രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് അന്നുRead More →

മ​ഴ ശ​മി​ച്ച​തോ​ടെ മഞ്ഞണിഞ്ഞ് പാലുകാച്ചി മല

കേ​ള​കം: മ​ഴ ശ​മി​ച്ച​തോ​ടെ മ​ഞ്ഞ​ണി​ഞ്ഞ മാ​മ​ല​ക​ളി​ൽ കു​ളി​ര് തേ​ടി പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളാ​സ്വ​ദി​ക്കാ​ൻ ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് തു​ട​ങ്ങി. കാ​ടും മ​ല​യും താ​ണ്ടി, ഉ​യ​ര​ങ്ങ​ളി​ലെ​ത്തി ഭൂ​മി​യെ നോ​ക്കി കു​ളി​ര​ണി​യാ​ൻ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് ട്ര​ക്കി​ങ് ഊ​ർ​ജി​ത​മാ​യി പു​ന​രാ​രം​ഭി​ച്ച​താ​യി കേ​ള​കം ഇ​ക്കോ ടൂ​റി​സം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യാ​ത്ര​ക​ൾ​ക്ക് സാ​ഹ​സി​ക​ത​യു​ടെ മു​ഖം ന​ൽ​ക​ണ​മെ​ന്നു​ള്ള​വ​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്കു​ള്ള ട്ര​ക്കി​ങ്ങി​ന് ബേ​സ് ക്യാ​മ്പാ​യ സെ​ന്റ് തോ​മ​സ് മൗ​ണ്ടി​ൽ​നി​ന്നാ​ണ് തു​ട​ക്കം. ക​ണ്ണൂ​രി​ന്റെRead More →

ഇന്ത്യയിലേക്കുള്ള കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ റഷ്യ

ന്യൂഡൽഹി: ഇന്ത്യയിലേക്ക് കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്. റഷ്യന്‍ കല്‍ക്കരി ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമായി ചൈന തുടരുന്നു. എന്നാല്‍ അടുത്ത ദശകത്തിന്റെ തുടക്കത്തോടെ ഇന്ത്യ അതിനെ മറികടക്കുമെന്ന് മോസ്‌കോ പറഞ്ഞു. കാരണം ബെയ്ജിംഗ് വൈദ്യുതി ഉല്‍പാദനത്തിനായി കല്‍ക്കരി ഉപയോഗം വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുകയാണ്. റെക്കോര്‍ഡ് വൈദ്യുതി ആവശ്യകത പരിഹരിക്കാന്‍ ഇന്ത്യ കല്‍ക്കരിയെ കൂടുതലായി ആശ്രയിക്കുന്നു. ഈ വര്‍ഷമാദ്യം കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം 2019Read More →

ബ്ലൂംബെർഗ് അതിസമ്പന്ന പട്ടിക: ഇലോൺ മസ്ക് ഒന്നാമൻ; മലയാളികളിൽ യൂസുഫലി

ദുബൈ: ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്പേസ് എക്സ്, ടെസ്ല, എക്സ് മേധാവി ഇലോൺ മസ്കാണ് പട്ടികയിൽ ഒന്നാമൻ. 26,300 കോടി ഡോളർ ആസ്തിയാണ് മസ്കിനുള്ളത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തെത്തി. 451 കോടി ഡോളറിന്‍റെ മുന്നേറ്റത്തോടെ 21,100 കോടി ഡോളറിന്‍റെ ആസ്തിയാണ് സക്കർബർഗിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 20,900 കോടിRead More →