ഐ.പി.ഒകൾ പെരുകുന്നു; വടിയെടുത്ത് സെബി
മുംബൈ: ചെറുകിട, ഇടത്തരം കമ്പനികളുടെ (എസ്.എം.ഇ) ഐ.പി.ഒകളുടെ ലിസ്റ്റിങ് നിയന്ത്രണങ്ങൾ കർശനമാക്കാൻ കഴിഞ്ഞ ദിവസം സെബി തീരുമാനിച്ചു. ഐ.പി.ഒ നടത്തുന്ന കമ്പനികൾ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ രണ്ടെണ്ണത്തിൽ കുറഞ്ഞത് ഒരു കോടി രൂപ പ്രവർത്തന ലാഭം ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ വെച്ചതാണ് പ്രധാന മാറ്റം. ഐ.പി.ഒ വരുമാനം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടികളുണ്ടാകും. ഇന്ത്യൻ ഓഹരി വിപണിയിൽ പ്രാഥമിക ഓഹരി വിൽപനക്ക് (ഐ.പി.ഒ) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഐ.പി.ഒകൾ പെരുകുന്നതുംRead More →





