കേരളത്തിൽനിന്ന് ഉൾപ്പെടെ ഇൻഡിഗോ വിമാന സർവീസ് വിപുലപ്പെടുത്തും
കോഴിക്കോട്: കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് ഉള്‍പ്പെടെ ഇൻഡിഗോ വിമാന സർവീസ് ശൃംഖല വിപുലപ്പെടുത്തുമെന്ന് കമ്പനി സി.ഇ.ഒ. പീറ്റർ എല്‍ബേഴ്സ് പറഞ്ഞു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളില്‍നിന്ന് ഇൻഡിഗോയ്ക്ക് ഇപ്പോള്‍ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളുണ്ട്. അതിവേഗം വളരുന്ന വിമാനക്കമ്പനി എന്ന നിലയില്‍ സേവനം വിപുലപ്പെടുത്താൻ ഞങ്ങള്‍ നിർബന്ധിതരാണ്. ഇപ്പോള്‍ ശരാശരി 2,200-ലേറെ പ്രതിദിന ഫ്ലൈറ്റുകള്‍ ഞങ്ങള്‍ക്കുണ്ട്. അടുത്തമാസം അവസാനത്തോടെ പുതിയ പ്രോജക്ടുകള്‍ക്ക് അന്തിമരൂപമാവും.’ ഇൻഡിഗോയുടെ വിജയരഹസ്യമെന്താണ്?മിതമായ നിരക്കില്‍ മെച്ചപ്പെട്ട സേവനം യാത്രക്കാർക്ക് ലഭ്യമാക്കുകRead More →





