സ്വർണവിലയിൽ വൻ കുറവ്; വരും ദിവസങ്ങളിലും ട്രംപിന്റെ നയങ്ങൾ വിലയെ സ്വാധീനിക്കും
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ കുറവ്. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 100 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 7890 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വില 800 രൂപ കുറഞ്ഞ് 63,120 രൂപയായി കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുറഞ്ഞിട്ടുണ്ട്. ഒരു ശതമാനത്തിന്റെ ഇടിവാണ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. എന്നാൽ, തുടർച്ചയായ ഏഴാമത്തെ ആഴ്ചയും സ്വർണവില ഉയർച്ചയിലാണ്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 1.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.Read More →





