നൂറാം വാർഷികത്തിൽ യു-സ്‌ഫിയർ അവതരിപ്പിച്ച് ഊരാളുങ്കൽ സൊസൈറ്റി

5 വർഷത്തിനുള്ളിൽ 2,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും 1,000 പുതിയ തൊഴിലവസരങ്ങളും ലക്ഷ്യം യൂ- സ്ഫിയർ വഴി കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) പരമ്പരാഗത നിർമ്മാണത്തേക്കാൾ വേഗതയേറിയ ഘടകഭാഗങ്ങൾ മുൻകൂട്ടി നിർമ്മിച്ച് കൃത്യതയോടെ യോജിപ്പിക്കുന്ന ഹൈടെക് പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണ സംരംഭമായ യു-സ്‌ഫിയറിന് തുടക്കം കുറിച്ചു. യുഎൽസിസിഎസ് 100-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. നൂതന മോഡുലാർ,Read More →

സ്വർണവില വീണ്ടും കൂടി; പവന് 240 രൂപയുടെ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 63,760 രൂപയും ഗ്രാമിന് 7,970 രൂപയുമാണ് ഇന്നത്തെ വില. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് വർധിച്ചത്. ഇന്നലെ 63,520 രൂപയായിരുന്നു ഒരു പവന്‍റെ വില. വെള്ളിയാഴ്ച 63,920 രൂപയായിരുന്ന പവൻ വില ശനിയാഴ്ച 63,120 രൂപയിലേക്ക് താഴ്ന്നു. ഈ വില ഞായറാഴ്ചയും തുടർന്നു. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 61,640 രൂപ ഫെബ്രുവരി മൂന്നിനും ഏറ്റവും കൂടിയRead More →

ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ പദ്ധതി പ്രഖ്യാപിച്ച് മെറ്റ

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖല പ്രൊജക്റ്റുമായി മെറ്റ. ‘പ്രൊജക്ട് വാട്ടർവർത്ത്’ എന്നാണ് ഈ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖലയുടെ പേര്. 50,000 കിലോമീറ്റർ നീളമുള്ള ഈ കേബിൾ ശൃംഖല ഭൂമിയുടെ ചുറ്റളവിനേക്കാൾ വലുതാണ്. ഈ പദ്ധതി ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബന്ധിപ്പിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യ-യുഎസ് സഹകരണത്തിന്‍റെ ഭാഗമായാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം. 2039-ഓടെ ‘പ്രൊജക്ട് വാട്ടർവർത്ത്’ പൂർത്തിയാക്കാനാണ് മെറ്റയുടെ ആലോചന.Read More →

ഫാസ്ടാഗ്: പുതിയ നിയമങ്ങൾ പ്രാബല്യത്തിലായി

ഹൈവേയിലേക്ക് വാഹനവുമായി ഇറങ്ങും മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക. ഇന്ത്യൻ ദേശീയപാത അതോറിറ്റിയുടെ ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനമായ ഫാസ്ടാഗ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന മാറ്റങ്ങളാണ് ഇന്നലെ മുതൽ (2025 ഫെബ്രുവരി 17) പ്രാബല്യത്തിലായിരിക്കുന്നത്. ടോൾ ഇടപാടിന്റെ പ്രോസസിങ് നടപടിയിലും തർക്കമുന്നയിക്കുന്ന ഇടപാടിന്റെ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടും ഉള്ള രണ്ട് മാറ്റങ്ങളാണ് ഇന്നലെ മുതൽ നടപ്പാക്കിയിരിക്കുന്നത്. തെറ്റുകുറ്റങ്ങളില്ലാതെ ടോൾ പിരിവ് വേഗത്തിലും എളുപ്പത്തിലുമാക്കുന്നതിനും തർക്കം വരുന്ന ടോൾRead More →

റബര്‍ കൃഷിയിലും ഉത്പാദനത്തിലും ത്രിപുരയുടെ കുതിപ്പ്

കോട്ടയം: റബര്‍ കൃഷിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മുന്നേറ്റം തുടരുമ്പോള്‍ ത്രിപുര വ്യാപനത്തിലും ഉത്പാദനത്തിലും ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ റബറുള്ള കേരളത്തില്‍ ആവര്‍ത്തന കൃഷിയില്‍ കാര്യമായ പുരോഗതിയില്ല. ഉത്പാദനത്തില്‍ നേരിയ കുറവാണുണ്ടായത്. അതേസമയം ത്രിപുരയില്‍ മൂന്നിരട്ടിയാണ് കൃഷിവ്യാപനം. ചെലവിന് ആനുപാതികമായി റബറിന് വില ലഭിക്കാത്തതും വിലയില്‍ സ്ഥിരതയില്ലാത്തതുമാണ് കേരളത്തിലെ കര്‍ഷകരുടെ പ്രധാന പരിമിതി. കേരളത്തിനു പുറമേ തമിഴ്നാട്ടിലും റബര്‍ കൃഷി പിന്നോട്ടടിക്കുകയാണ്. 2013-14ല്‍ സംസ്ഥാനത്ത് 5,48,225 ഹെക്ടറിലുണ്ടായിരുന്ന റബര്‍ 2023-24ല്‍Read More →